- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധന ഭയന്ന് അടച്ചിട്ടിരുന്ന മൊബൈൽ ഷോപ്പ് സ്റ്റോക്ക് വിറ്റഴിക്കാനായി പെരുന്നാൾ ദിനത്തിൽ തുറന്നു; ദമ്മാമിൽ മൂന്ന് മലയാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
സൗദി: സ്വദേശിവത്കരണം നടപ്പിലാക്കിയ സൗദി അറേബ്യയിലെ മൊബൈൽ ഫോൺ കടകളിൽ നടന്ന പരിശോധനയിൽ മൂന്ന് മലയാളികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. പരിശോധന ഭയന്ന് അടച്ചിട്ടിരുന്ന കട പെരുന്നാൾ ദിനത്തിൽ സ്റ്റോക്ക് വിറ്റഴിക്കാനായി തുറന്നപ്പോഴാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയിലുള്ള മൂന്ന് യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ഈ മാസം പതിനൊന്നിന് ബലി പെരുന്നാളിന് വൈകുന്നേരം ആറിന് ദമാമിലെ മൊബൈൽ ഷോപ്പുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മലയാളികൾ കുടുങ്ങിയത്. ഇവരിൽ ഒരാളുടെ തൊഴിലുടമ ഇടപെട്ടിട്ടും മോചിപ്പിക്കാനോ ജാമ്യം നേടാനോ കഴിഞ്ഞില്ലെന്നാണ് വിവരം. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. മൊബൈൽ കടകളിൽ സമ്പൂർണ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.മൊബൈൽ ഫോൺ മൊത്ത വിതരണക്കാർക്കും ആക്സസറീസ് ഡീലർമാർക്കും വൻ സാമ്പത്തിക ബാധ്യതയുള്ളത് മൂലം സ്റ്റോക്കുകൾ ഒഴിവാക്കുന്നതിനും പെരുന
സൗദി: സ്വദേശിവത്കരണം നടപ്പിലാക്കിയ സൗദി അറേബ്യയിലെ മൊബൈൽ ഫോൺ കടകളിൽ നടന്ന പരിശോധനയിൽ മൂന്ന് മലയാളികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. പരിശോധന ഭയന്ന് അടച്ചിട്ടിരുന്ന കട പെരുന്നാൾ ദിനത്തിൽ സ്റ്റോക്ക് വിറ്റഴിക്കാനായി തുറന്നപ്പോഴാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.
മലപ്പുറം ജില്ലയിലുള്ള മൂന്ന് യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ഈ മാസം പതിനൊന്നിന് ബലി പെരുന്നാളിന് വൈകുന്നേരം ആറിന് ദമാമിലെ മൊബൈൽ ഷോപ്പുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മലയാളികൾ കുടുങ്ങിയത്. ഇവരിൽ ഒരാളുടെ തൊഴിലുടമ ഇടപെട്ടിട്ടും മോചിപ്പിക്കാനോ ജാമ്യം നേടാനോ കഴിഞ്ഞില്ലെന്നാണ് വിവരം. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
മൊബൈൽ കടകളിൽ സമ്പൂർണ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.മൊബൈൽ ഫോൺ മൊത്ത വിതരണക്കാർക്കും ആക്സസറീസ് ഡീലർമാർക്കും വൻ സാമ്പത്തിക ബാധ്യതയുള്ളത് മൂലം സ്റ്റോക്കുകൾ ഒഴിവാക്കുന്നതിനും പെരുന്നാൾ ദിവസത്തെ കച്ചവടം പ്രതീക്ഷിച്ചുമാണ് ഇവർ സ്ഥാപനം തുറന്നതാണ് ഇവരെ വെട്ടിലാക്കിയത്.
എന്നാൽ മണിക്കൂറുകൾക്കകം പൊലീസും തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മലയാളികളടക്കമുള്ള വിദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിദേശികൾ ജോലി ചെയ്യുന്ന മൊബൈൽ ഷോപ്പ് ഉടമകൾ ഓരോ വിദേശ തൊഴിലാളിക്കും 20,000 റിയാൽ പിഴയടക്കണം. മലയാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ പോലും നിയമിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സ്ഥാപനം ബിനാമിയായി നടത്തിയിരുന്നതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ഇതാണ് പിടിയിലായവരെ വിട്ടയക്കാത്തതിന് കാരണമെന്നാണ് അറിയുന്നത്.