- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് പോയ വിമാനത്തിൽവെച്ച് യാത്രക്കാരന് ദേഹാസ്വസ്ഥ്യം; രക്ഷകരായത് വിമാനത്തിൽ യാത്ര ചെയ്തിരുന്ന രണ്ട് മലയാളി നഴ്സുമാർ: തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ സൗദി ആരോഗ്യ വകുപ്പ് ഡയറക്ടർ ആശുപത്രിയിൽ എത്തി പ്രശംസാ പത്രം നൽകി ആദരിച്ചു
ജിദ്ദ: അർഹിക്കുന്നവർ അത് ഏതു നാട്ടുകാരായാലും അത് എത്ര താഴേ തട്ടിലുള്ളവരായാലും അംഗീകാരം നൽകാൻ മടിക്കാത്ത രാജ്യമാണ് സൗദി അറേബ്യ. അംഗീകാരം തേടി ആരും പോവുകയും വേണ്ട. അർഹതപ്പെട്ടതാണെങ്കിൽ ആ അംഗീകാരം നമ്മളെ തേടി എത്തും എന്നു പറയാറില്ലേ. അതുപോലെ സൗദിയുടെ അംഗീകാരം തേടി എത്തിയിരിക്കുകയാണ് കേരളത്തിലെ രണ്ട് മലയാളി നഴ്‌സുമാരെ. ആപത് ഘട്ടത്തിൽ ഒരു ജീവന് കാവലായതിനാണ് മലയാളി നഴ്‌സുമാരെ തേടി സൗദിയുടെ അംഗീകാരം എത്തിയത്. കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് പോയ വിമാനത്തിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ശുശ്രൂഷിച്ചതിനാണ് മലയാളി നഴ്‌സിനെ തേടി അംഗീകാരം ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിയത്. ഇടുക്കി ഉപ്പുതറ വാളികുളം കരോൾ ഫ്രാൻസിസിന്റെ ഭാര്യ എ.പി. ജോമോൾ, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണു സൗദി പ്രശസ്തിപത്രം നൽകി അനുമോദിച്ചത്. സൗദി ആരോഗ്യ വകുപ്പ് ഡയറക്ടർ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നേരിട്ട് എത്തിയാണ് പ്രശംസാ പത്രം കൈമാറിയത്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറുപ്പെട്ട സൗദി എയർലൈൻസിൽ യാത്രക്കിടെ
ജിദ്ദ: അർഹിക്കുന്നവർ അത് ഏതു നാട്ടുകാരായാലും അത് എത്ര താഴേ തട്ടിലുള്ളവരായാലും അംഗീകാരം നൽകാൻ മടിക്കാത്ത രാജ്യമാണ് സൗദി അറേബ്യ. അംഗീകാരം തേടി ആരും പോവുകയും വേണ്ട. അർഹതപ്പെട്ടതാണെങ്കിൽ ആ അംഗീകാരം നമ്മളെ തേടി എത്തും എന്നു പറയാറില്ലേ. അതുപോലെ സൗദിയുടെ അംഗീകാരം തേടി എത്തിയിരിക്കുകയാണ് കേരളത്തിലെ രണ്ട് മലയാളി നഴ്‌സുമാരെ.
ആപത് ഘട്ടത്തിൽ ഒരു ജീവന് കാവലായതിനാണ് മലയാളി നഴ്‌സുമാരെ തേടി സൗദിയുടെ അംഗീകാരം എത്തിയത്. കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് പോയ വിമാനത്തിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ശുശ്രൂഷിച്ചതിനാണ് മലയാളി നഴ്‌സിനെ തേടി അംഗീകാരം ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിയത്.
ഇടുക്കി ഉപ്പുതറ വാളികുളം കരോൾ ഫ്രാൻസിസിന്റെ ഭാര്യ എ.പി. ജോമോൾ, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണു സൗദി പ്രശസ്തിപത്രം നൽകി അനുമോദിച്ചത്. സൗദി ആരോഗ്യ വകുപ്പ് ഡയറക്ടർ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നേരിട്ട് എത്തിയാണ് പ്രശംസാ പത്രം കൈമാറിയത്.
കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറുപ്പെട്ട സൗദി എയർലൈൻസിൽ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികനു പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചതിനാണ് മലയാളി നഴ്സുമാരെ സൗദി സർക്കാർ ആദരിച്ചത്. വിമാനത്തിൽവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളിക്കാണ് ഇവർ ശുശ്രൂഷകൾ നൽകിയത്. എന്നിട്ടും ജോലി ചെയ്യുന്ന രാജ്യം ഇവരുടെ പ്രവൃത്തിയെ പ്രശംസിക്കുകയും അംഗീകരിക്കുകയും ആയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5.45ന് കൊച്ചിയിൽനിന്നു ജിദ്ദയിലേക്കു പോയ സൗദി എയർലൈൻസിലെ യാത്രക്കാരനായ മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദിന്(77) ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട ഇരുവരും ചേർന്നു ഇദ്ദേഹത്തിനു പ്രാഥമിക ചികിത്സ നൽകി പരിചരിച്ചു. തുടർന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.
നമ്മുടെ നാട്ടിലാണെങ്കിൽ ഒരു വാർത്തയാക്കാൻ പോലും മടിക്കുന്ന സംഭവമാണ് സൗദി സർക്കാർ വിലപ്പെട്ട പ്രവൃത്തിയായി കണക്കിലെടുക്കുകയും ആദരിക്കുകയും ചെയ്തത്്. അപകടത്തിൽ പെട്ടത് മലയാളിയും രക്ഷാ പ്രവർത്തനം നടത്തിയതും മലയാളിയും ആയിട്ടും പൂർണ്ണമായും ഇന്ത്യയിൽ വെച്ച് നടന്ന സംഭവം ആയിട്ടും യാതൊരു മടിയും കൂടാതെ സൗദി സർക്കാർ ഈ നഴ്‌സുമാരെ ആദരിച്ചു. അതേസസമയം ഇന്ത്യയിൽ വെച്ച് നടന്ന ഈ സംഭവത്തെ പറ്റി നമ്മുടെ സർക്കാർ അറിഞ്ഞിട്ടു പോലും ഇല്ല.
സൗദി കുൻഷുദ ഗവ. ആശുപത്രിയിലെ നഴ്സുമാരാണു ജോമോളും നീനയും. അവധിക്ക് വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്സുമാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച വിവരം എയർലൈൻസ് അധികൃതർ സൗദി സർക്കാരിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഷാമി അൽ അദിഖി ആശുപത്രിയിലെത്തി സൗദി സർക്കാരിന്റെ പ്രശസ്തിപത്രം കൈമാറി.