- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ യുവതിയെ ബ്ലാക് മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ; മുപ്പതുകാരൻ അറസ്റ്റിലായത് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന്
റിയാദ്: യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജർ മുഹമ്മദ് അൽ ഗാംദി പറഞ്ഞു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നായിരുന്നു മുപ്പത് വയസുകാരന്റെ ഭീഷണി.
ഇത് സംബന്ധിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് അധികൃതരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ സുരക്ഷാ വകുപ്പുകൾ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് പറഞ്ഞു.
Next Story