- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ ബംഗ്ലാദേശിയെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം; തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
ബംഗ്ലാദേശ് സ്വദേശിയെ കൊന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളായ രണ്ട് ഇന്ത്യക്കാരുടെ വധ ശിക്ഷ സൗജി നടപ്പാക്കി.തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി സുപ്രീം കോടതിയും അപ്പീൽ കോടതിയും വധശിക്ഷക്കുള്ള വിധി ശരിവെച്ചിരുന്നു. ബംഗ്ലാദേശ് പൗരനായ ബാബുൽ ഹുസൈൻ ജബ്ബാറിനെ കൊന്ന കേസിലാണ് ശിക്ഷ. ഇന്ത്യക്കാരായ കുമാർ ബശ്ഖർ നാം, ലിയാഖത്ത് അലി ഖാൻ റഹ്മാൻ എന്നിവരെയാണ് വധ ശിക്ഷക്ക് വിധിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ബാബുൽ ഹുസൈൻ ജബ്ബാർ. കമ്പനിയിൽ കവർച്ച നടത്തുന്നതിനായാണ് ഹുസൈനെ കൊന്നത്. ഇന്ത്യക്കാരായ പ്രതികൾ വയറ്റിൽ കത്തികൊണ്ട് കുത്തി കഴുത്തറുത്തുകൊന്നതായി കേസന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ കേസിലാണ് സൗദി സുപ്രീം കോടതിയുടെ വിധിയുണ്ടായത്. അപ്പീൽ കോടതി വിധി ശരി വെച്ചു. ഈ സാഹചര്യത്തിലാണ് റിയാദ് നഗരത്തിൽ വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്.
ബംഗ്ലാദേശ് സ്വദേശിയെ കൊന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളായ രണ്ട് ഇന്ത്യക്കാരുടെ വധ ശിക്ഷ സൗജി നടപ്പാക്കി.തമിഴ്‌നാട് സ്വദേശികളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി സുപ്രീം കോടതിയും അപ്പീൽ കോടതിയും വധശിക്ഷക്കുള്ള വിധി ശരിവെച്ചിരുന്നു.
ബംഗ്ലാദേശ് പൗരനായ ബാബുൽ ഹുസൈൻ ജബ്ബാറിനെ കൊന്ന കേസിലാണ് ശിക്ഷ. ഇന്ത്യക്കാരായ കുമാർ ബശ്ഖർ നാം, ലിയാഖത്ത് അലി ഖാൻ റഹ്മാൻ എന്നിവരെയാണ് വധ ശിക്ഷക്ക് വിധിച്ചത്.
ഇവർ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ബാബുൽ ഹുസൈൻ ജബ്ബാർ. കമ്പനിയിൽ കവർച്ച നടത്തുന്നതിനായാണ് ഹുസൈനെ കൊന്നത്. ഇന്ത്യക്കാരായ പ്രതികൾ വയറ്റിൽ കത്തികൊണ്ട് കുത്തി കഴുത്തറുത്തുകൊന്നതായി കേസന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ കേസിലാണ് സൗദി സുപ്രീം കോടതിയുടെ വിധിയുണ്ടായത്. അപ്പീൽ കോടതി വിധി ശരി വെച്ചു. ഈ സാഹചര്യത്തിലാണ് റിയാദ് നഗരത്തിൽ വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്.