- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ദേശീയ ദിനാഘോഷ ലഹരിയിൽ സൗദി; സ്വകാര്യ മേഖലക്ക് ഉൾപ്പടെ ഇന്നും അവധി; വിലക്കിഴിവും സമ്മാനങ്ങളുമായി കമ്പനികളും
ദേശീയ ദിനാഘോഷ ലഹരിയിൽ ആണ് സൗദി. ഞായറാഴ്ചയായിരുന്നു ദേശീയ ദിനമെങ്കിലും ഇന്നും സ്വകാര്യമേഖലയ്ക്കടക്കം അവധി.രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളേയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണ് തീരുമാനം. ഒരാഴ്‌ച്ചയോളം നീളുന്ന കലാപരിപാടികളാണ് രാജ്യത്ത് നടന്ന് വരുന്നത്. നാലു ദിനം ഒന്നിച്ച് അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. പലരും വിവിധ പരിപാടികളിൽ കുടുംബത്തോടൊപ്പം അണി ചേർന്നു. ബാച്ചിലർമാർക്ക് പ്രവേശനമുള്ള പരിപാടികളും ഏറെയുണ്ട്. വമ്പൻ ഓഫറുകളുമായി നിരവധി കമ്പനികൾ രംഗത്തുണ്ട്. വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബർ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാം. അതേസമയം, കബളിപ്പിക്കുന്ന തരത്തിൽ ഓഫറുകൾ പ്രഖ്യാപിച്ചാൽ ശിക്ഷ ഉറപ്പാണ്. പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് വാണിജ്യ നിക്ഷേപ മന്ത്രാലയം നൽകിക്കഴിഞ്ഞു. നിയമ ലംഘകർക്ക് മൂന്നു വർഷം തടവും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടി മാത്രമേ ഓഫറുകൾ പ്രഖ്യാപ
ദേശീയ ദിനാഘോഷ ലഹരിയിൽ ആണ് സൗദി. ഞായറാഴ്ചയായിരുന്നു ദേശീയ ദിനമെങ്കിലും ഇന്നും സ്വകാര്യമേഖലയ്ക്കടക്കം അവധി.രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളേയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണ് തീരുമാനം. ഒരാഴ്‌ച്ചയോളം നീളുന്ന കലാപരിപാടികളാണ് രാജ്യത്ത് നടന്ന് വരുന്നത്.
നാലു ദിനം ഒന്നിച്ച് അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. പലരും വിവിധ പരിപാടികളിൽ കുടുംബത്തോടൊപ്പം അണി ചേർന്നു. ബാച്ചിലർമാർക്ക് പ്രവേശനമുള്ള പരിപാടികളും ഏറെയുണ്ട്.
വമ്പൻ ഓഫറുകളുമായി നിരവധി കമ്പനികൾ രംഗത്തുണ്ട്. വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബർ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാം.
അതേസമയം, കബളിപ്പിക്കുന്ന തരത്തിൽ ഓഫറുകൾ പ്രഖ്യാപിച്ചാൽ ശിക്ഷ ഉറപ്പാണ്. പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് വാണിജ്യ നിക്ഷേപ മന്ത്രാലയം നൽകിക്കഴിഞ്ഞു. നിയമ ലംഘകർക്ക് മൂന്നു വർഷം തടവും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടി മാത്രമേ ഓഫറുകൾ പ്രഖ്യാപിക്കാവൂ. വിപണിയിലെ വിശ്വാസ്യത നിലനിർത്തുന്നതിന്റെ ഭാഗമായാണിത്.