- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള നിയമം രണ്ട് ദിവസത്തിനകം നിലവിൽ വരും; മൂന്ന് വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന സ്വദേശിവൽക്കരണ പദ്ധതിയിൽ മലയാളികൾ അടക്കം അനേകം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും
മലപ്പുറം: സൗദിയിൽ നടപ്പിലാക്കുന്ന 70 ശതമാനം സ്വദേശി വൽക്കരണം രണ്ട് ദിവസത്തിനകം നിലവിൽ വരും. മൂന്ന് വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന സ്വദേശിവൽക്കരണത്തിൽ മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും. ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷദിനമായ 11ന് ആണ് (മുഹറം1) സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. മൊത്ത ചില്ലറ വ്യാപാരമേഖലകളിൽ നിയമം ബാധകമാകും. 10 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 7 പേരും സൗദി പൗരന്മാരാകണമെന്നതാണ് നിയമം. ഒരു സൗദി പൗരൻ മുഴുവൻ സമയവും സ്ഥാപനത്തിൽ വേണമെന്നതും നിർബന്ധം. കാർ, ബൈക്ക് ഷോപ്പ്, കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഓഫിസ് ഫർണിച്ചർ, ഗാർഹിക ഉപകരണ കടകൾ എന്നിവയിലെ സ്വദേശിവൽക്കരണമാണു ആദ്യവിഭാഗത്തിൽ നടപ്പാക്കുക. സ്വകാര്യ മേഖലയിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരിയിലാണ് 70% സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്. നവംബർ 10നു (റബീഉൽ അവ്വൽ1) തുടങ്ങുന്ന രണ്ടാം വിഭാഗത്തിൽ ഇലക്ട്രോണിക്, ഇലക്ട്രിക് ഷോപ്പുകൾ, കണ്ണട, വാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്
മലപ്പുറം: സൗദിയിൽ നടപ്പിലാക്കുന്ന 70 ശതമാനം സ്വദേശി വൽക്കരണം രണ്ട് ദിവസത്തിനകം നിലവിൽ വരും. മൂന്ന് വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന സ്വദേശിവൽക്കരണത്തിൽ മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും. ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷദിനമായ 11ന് ആണ് (മുഹറം1) സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.
മൊത്ത ചില്ലറ വ്യാപാരമേഖലകളിൽ നിയമം ബാധകമാകും. 10 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 7 പേരും സൗദി പൗരന്മാരാകണമെന്നതാണ് നിയമം. ഒരു സൗദി പൗരൻ മുഴുവൻ സമയവും സ്ഥാപനത്തിൽ വേണമെന്നതും നിർബന്ധം. കാർ, ബൈക്ക് ഷോപ്പ്, കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഓഫിസ് ഫർണിച്ചർ, ഗാർഹിക ഉപകരണ കടകൾ എന്നിവയിലെ സ്വദേശിവൽക്കരണമാണു ആദ്യവിഭാഗത്തിൽ നടപ്പാക്കുക.
സ്വകാര്യ മേഖലയിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരിയിലാണ് 70% സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്. നവംബർ 10നു (റബീഉൽ അവ്വൽ1) തുടങ്ങുന്ന രണ്ടാം വിഭാഗത്തിൽ ഇലക്ട്രോണിക്, ഇലക്ട്രിക് ഷോപ്പുകൾ, കണ്ണട, വാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിട നിർമ്മാണ കടകൾ, സ്‌പെയർപാർട്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, മിഠായിക്കച്ചവടം എന്നീ മേഖലകളിൽ ജനുവരി 8നും (ജമാദുൽ അവ്വൽ1) സ്വദേശിവൽക്കരണം നടപ്പാക്കും.
ഇതിനിടെ സൗദിയിൽ ഫാർമസിസ്റ്റ്, മെഡിക്കൽ റെപ്രസന്റേറ്റീവ് തസ്തികകളിലേക്കു വീസ നൽകുന്നതു നിർത്തിവച്ചതും മലയാളികളുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽപിക്കും. പുതിയ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൗദി തൊഴിൽ, സാമൂഹിക മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട്, സാമൂഹിക വികസന ബാങ്ക് എന്നിവ ഉൾപ്പെട്ട സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.