- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ട് വയസിന് താഴെയും 60 ന് വയസിന് മുകളിൽ ഉള്ളവർക്കും തൊഴിൽ വിസ ഇല്ല; തൊഴിലാളികൾക്ക് വേതനം നല്കുന്നതിൽ വീഴ്ച്ച വരുത്തിയാലും വിസയില്ല; സൗദിയിലെ പുതിയ തൊഴിൽ നിയമാവലികൾ ഇങ്ങനെ
തൊഴിൽ നിയമാവലിയിലെ പ്രായപരിധി അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിയമാവലി. പുതിയ നിയമാവലി അനുസരിച്ച് 18 വയസിനു താഴെയും 60 വയസിന് മുകളിൽ ഉള്ളവർക്കു പുതിയ വിസ അനുവദിക്കില്ല. എന്നാൽ കൂടിയ പ്രായപരിധിയിൽ ഡോക്ടർമാർക്കും ,വിദഗ്ദർക്കും ഇളവ് നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കും ബിനാമി ആണെന്ന് കണ്ടെത്തുന്ന ചെയ്യുന്ന സ്ഥാപനങ്ങൾക്കും വിസ ലഭിക്കില്ല. നിയമപരമല്ലാതെ തൊഴിലാളികളെ പുറത്ത് ജോലിക്കായി അയക്കുന്നവരുടെ വിസാ അപേക്ഷകളും മന്ത്രാലയം നിരസിക്കും. വിസാ കച്ചവടം നടത്തിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള മുഴുവൻ വിസാ നടപടി ക്രമങ്ങളും നിർത്തിവെക്കുകയും, അഞ്ച് വർഷത്തേക്ക് വിസയും നൽകില്ല. അനുവദിച്ച വിസകൾ റദ്ദാക്കുന്നതിന് അപേക്ഷ നൽകിയവർക്ക് പുതിയ വിസകൾ നൽകില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികയെക്കുറിച്ച് 15 ദിവസത്തിനകം തൊഴിൽ മന്ത്രാലയത്തിൽ അറിയിക്കണമെന്നും വ്യവസ്ഥയുണ
തൊഴിൽ നിയമാവലിയിലെ പ്രായപരിധി അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിയമാവലി. പുതിയ നിയമാവലി അനുസരിച്ച് 18 വയസിനു താഴെയും 60 വയസിന് മുകളിൽ ഉള്ളവർക്കു പുതിയ വിസ അനുവദിക്കില്ല. എന്നാൽ കൂടിയ പ്രായപരിധിയിൽ ഡോക്ടർമാർക്കും ,വിദഗ്ദർക്കും ഇളവ് നൽകിയിട്ടുണ്ട്.
തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കും ബിനാമി ആണെന്ന് കണ്ടെത്തുന്ന ചെയ്യുന്ന സ്ഥാപനങ്ങൾക്കും വിസ ലഭിക്കില്ല. നിയമപരമല്ലാതെ തൊഴിലാളികളെ പുറത്ത് ജോലിക്കായി അയക്കുന്നവരുടെ വിസാ അപേക്ഷകളും മന്ത്രാലയം നിരസിക്കും.
വിസാ കച്ചവടം നടത്തിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള മുഴുവൻ വിസാ നടപടി ക്രമങ്ങളും നിർത്തിവെക്കുകയും, അഞ്ച് വർഷത്തേക്ക് വിസയും നൽകില്ല. അനുവദിച്ച വിസകൾ റദ്ദാക്കുന്നതിന് അപേക്ഷ നൽകിയവർക്ക് പുതിയ വിസകൾ നൽകില്ല.
സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികയെക്കുറിച്ച് 15 ദിവസത്തിനകം തൊഴിൽ മന്ത്രാലയത്തിൽ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ എണ്ണം , വേതനം ,യോഗ്യത ,സ്ഥലം എന്നീ വിവരങ്ങളുംതൊഴിലുടമ സമർപ്പിക്കേണ്ടതുണ്ട്. വിവാഹത്തിന് അഞ്ച് ദിവസവും ,ഭാര്യയോ അടുത്ത ബന്ധുക്കളോ മരിച്ചാൽ അഞ്ച് ദിവസവും ,കുട്ടിയുടെ പിറന്നാളിന് മൂന്ന് ദിവസവും അവധി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ലഭ്യമാക്കുമെന്നും പുതിയ നിയമാവലിയിൽ പറയുന്നു.