- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീൻ, പ്ലാറ്റിനും ഗണത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് ആറ് മാസം മുമ്പ് തന്നെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാം; പെർമിറ്റ് ഫീസ് വർദ്ധിക്കുന്നുവെന്ന വാർത്ത തെറ്റ്; വ്യക്തതയുമായി സൗദി തൊഴിൽ മന്ത്രാലയം
ഗ്രീൻ, പ്ലാറ്റിനം വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് ആറ് മാസം (180 ദിവസം) മുമ്പ് തന്നെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കാൻ സാധിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 180 ദിവസം അവശേഷിക്കുമ്പോൾ തന്നെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കാനാകും. എന്നാൽ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ അറിയിച്ചു. സൗദി സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുവദിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് 2000 റിയാലിൽ നിന്ന് 2150 റിയാലാക്കി വർധിപ്പിച്ച വാർത്തകളും അടിസ്ഥാനരഹിതമാണെന്നും ഖാലിദ് അറിയിച്ചു.
ഗ്രീൻ, പ്ലാറ്റിനം വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് ആറ് മാസം (180 ദിവസം) മുമ്പ് തന്നെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കാൻ സാധിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 180 ദിവസം അവശേഷിക്കുമ്പോൾ തന്നെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളുടെ വർക് പെർമിറ്റ് പുതുക്കാനാകും. എന്നാൽ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ അറിയിച്ചു.
സൗദി സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുവദിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് 2000 റിയാലിൽ നിന്ന് 2150 റിയാലാക്കി വർധിപ്പിച്ച വാർത്തകളും അടിസ്ഥാനരഹിതമാണെന്നും ഖാലിദ് അറിയിച്ചു.