- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള വിസ ഇനി ഓൺലൈനിലൂടെ; പുതിയ സംവിധാനമൊരുക്കി തൊഴിൽ മന്ത്രാലയം
സൗദിയിലെ വിദേശികളുടെ കുടുംബത്തിന് വിസ സംവിധാനം ഓൺലൈൻ സംവിധാനത്തിലാക്കിയതിന് പിന്നാലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ വിസ അനുവദിക്കാൻ തൊ!ഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ഘട്ടങ്ങിലൂടെയാണ് ഓൺലൈൻ വിസ അനുവദിക്കുക. മന്ത്രാലയത്തിന്റെ വെബ്സ
സൗദിയിലെ വിദേശികളുടെ കുടുംബത്തിന് വിസ സംവിധാനം ഓൺലൈൻ സംവിധാനത്തിലാക്കിയതിന് പിന്നാലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ വിസ അനുവദിക്കാൻ തൊ!ഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് ഘട്ടങ്ങിലൂടെയാണ് ഓൺലൈൻ വിസ അനുവദിക്കുക. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കമ്പനികൾക്ക് അനുവദിച്ച ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കുന്നതാണ് ആദ്യപടി. അപേക്ഷ മന്ത്രാലയത്തിന് ലഭിച്ചാൽ നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്ഥാപനം ഏത് ഗണത്തിലാണോ അതനുസരിച്ച് ലഭിക്കുന്ന വിസകളുടെ എണ്ണം സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ് രണ്ടാംഘട്ടം. വ്യവസ്ഥകൾ പാലിച്ച സ്വകാര്യസ്ഥാപനത്തിന് വിസ അനുവദിക്കുന്നതാണ് അവസാനഘട്ടം.
പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ പരമ്പരാഗത രീതിയിൽ മന്ത്രാലയത്തിന്റെ ശാഖയിലെത്തി സമർപ്പിക്കുന്ന കടലാസ് അപേക്ഷകൾക്ക് വിരാമമാകും.സുതാര്യവും വേഗത്തിലുമുള്ള സേവനം ഓൺലൈൻ വിസ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
സർക്കാർ പദ്ധതികൽ പുതുതായി കരാറെടുത്ത കമ്പനികൾക്ക് ആവശ്യമായ വിസയും മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ഓൺ ലൈനായി അനുവദിക്കും. വിസ അനുവദിക്കാൻ കാലതാമസം നേരിടുന്നതിലൂടെ കമ്പനികളും പദ്ധതികളും നേരിട്ടിരുന്ന പ്രയാസം പുതിയ സംവിധാനത്തിലൂടെ പരിഹരിക്കപ്പെടുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.