- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വയസിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം രേഖപ്പെടുത്തണമെന്ന് സൗദി പാസ്‌പോർട്ട് മന്ത്രാലയം; സന്ദർശക, ഉംറ വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് നാട് വിട്ട് പോയില്ലെങ്കിൽ ജയിൽ ശിക്ഷയെന്നും മുന്നറിയിപ്പ്
ദമ്മാം: ആറ് വയസിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം രേഖപ്പെടുത്തണമെന്ന് സൗദി പാസ്‌പോർട്ട് മന്ത്രാലയം അറിയിച്ചു. 6 വയസ്സിന് മുകളിലുള്ള ആശ്രിത വിസയിലുള്ളവ രുൾപ്പെടെ വിരലടയാളം രേഖപെടുത്താത്ത മുഴുവൻ വിദേശികളും പാസ്‌പോർട്ട് വിഭാഗം കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്ന് പാസ്‌പോർട്ട് മന്ത്രാലയം വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. തുടർന്ന് പാസ്‌പോർട്ട് വിഭാഗം സേവനങ്ങൾ ലഭ്യമാക്കാൻ വിരലടയാളം നിർബന്ധമാണ്.എല്ലാ കേന്ദ്രങ്ങളിലും ഇതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സന്ദർശക, ഉംറ വിസയിലെത്തിയവർ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ട് പോകണമെന്നും അല്ലാത്തപക്ഷം ജയിൽ, പിഴ, നാടുകടത്തൽ തുടങ്ങിയ നിയമ നടപടികൾക്ക് വിധേയരാവേണ്ടിവരുമെന്നും ജവാസാത്ത് അറിയിച്ചു.
ദമ്മാം: ആറ് വയസിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം രേഖപ്പെടുത്തണമെന്ന് സൗദി പാസ്‌പോർട്ട് മന്ത്രാലയം അറിയിച്ചു. 6 വയസ്സിന് മുകളിലുള്ള ആശ്രിത വിസയിലുള്ളവ രുൾപ്പെടെ വിരലടയാളം രേഖപെടുത്താത്ത മുഴുവൻ വിദേശികളും പാസ്‌പോർട്ട് വിഭാഗം കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്ന് പാസ്‌പോർട്ട് മന്ത്രാലയം വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്.
തുടർന്ന് പാസ്‌പോർട്ട് വിഭാഗം സേവനങ്ങൾ ലഭ്യമാക്കാൻ വിരലടയാളം നിർബന്ധമാണ്.
എല്ലാ കേന്ദ്രങ്ങളിലും ഇതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സന്ദർശക, ഉംറ വിസയിലെത്തിയവർ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ട് പോകണമെന്നും അല്ലാത്തപക്ഷം ജയിൽ, പിഴ, നാടുകടത്തൽ തുടങ്ങിയ നിയമ നടപടികൾക്ക് വിധേയരാവേണ്ടിവരുമെന്നും ജവാസാത്ത് അറിയിച്ചു.
Next Story