രാജ്യത്ത് നവംബർ മുതൽ പെട്രോളിന് എൺപത് ശതമാനം വരെ ശതമാനം വരെ വില വർധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളുടെ റിപ്പോർട്ട്. വില വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഒക്ടോൺ 91 പെട്രോളിന്റെ വില 75 ഹലലയിൽ നിന്ന് 1 റിയാൽ 35 ഹലലയായി ഉയരും. ഒക്ടോൺ 95 പെട്രോളിന്റെ വില 95 ഹലലയിൽ നിന്ന് 1 റിയാൽ 65 ഹലലയായും വർദ്ധിക്കും.

പെട്രോളിയം ഉത്പന്നങ്ങൾക്ക് രാജ്യം നൽകുന്ന സബ്‌സിഡി പടിപടിയായി എടുത്തു കളയുന്നതിന്റെ ഭാഗമായാണ് വിലവർധനവ് നടപ്പാക്കുന്നത്. എണ്ണ വിലയിടിവിന്റെ പ്രതിസന്ധിയിൽ സബ്‌സിഡി മുഖേന രാഷ്ട്രത്തിന് വരുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി.

സാധാരണക്കാരുടെ ജീവിത ബജറ്റിനെ നേരിട്ട് ബാധിക്കുന്ന വിലവർധനവ് നിത്യോ പയോഗ സാധനങ്ങളുടെ വില വർധനവിനും കാരണമാവുമെന്നും സൂചനയുണ്ട്. ആദ്യ ഘട്ടത്തിൽ പെട്രോളിന് മാത്രാണെങ്കിലും അടുത്ത ഘട്ടത്തിൽ മറ്റ് ഇന്ധനങ്ങൾക്കും പെട്രോൾ ഉൽപന്നങ്ങൾക്കും വില വർധനവ് ബാധകമാവും. 2016 ജനുവരിയിലാണ് സൗദിയിൽ അവസാനമായി പെട്രോൾ , ഡീസൽ വില വർദ്ധിപ്പിച്ചത്.