റിയാദ് : പെട്രോൾ പമ്പുകളിൽ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത വാഹന ഡ്രൈവർമാർക്ക് പിഴ ഉറപ്പ്. സിവിൽ ഡിഫൻസ് ആണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, വാഹനം ഓഫ് ചെയ്യാതിരിക്കുക, പുകവലിക്കുക, സിഗരറ്റ് കുറ്റി വലിച്ചെറിയുക എന്നീ നിയമ ലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്കാണ് പിഴ ചുമത്തുക.

ഡ്രൈവർമാർക്ക് എളുപ്പത്തിൽ കാണാൻ പറ്റുന്ന നിലക്ക് സചിത്ര സഹിതം സുരക്ഷാ നിർദ്ദേശങ്ങൾ പന്പുകളിൽ പരസ്യപ്പെടുത്തിയിരിക്കണമെന്ന് സിവിൽ ഡിഫൻസ് നി ർദ്ദേശിച്ചു.