നി പെട്രോൾ പമ്പുകളിൽ പ്രവർത്തിക്കുന്ന ടോയ്‌ലറ്റുകളിൽ ശുചിത്വവും വേണ്ട സൗകര്യങ്ങളും നല്കിയില്ലെങ്കിൽ പൂട്ടുവീഴുന്ന കാര്യം ഉറപ്പായി. രാജ്യത്തെ ഹൈവേ ഇടത്താവളങ്ങളിൽ പ്രവർത്തിക്കുന്നപെട്രോൾ പമ്പുകളുടെയും ഇസ്തിറാഹകൾക്കുമാണ് പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ശുചിത്വം, സുരക്ഷ, സേവനമാനദണ്ഡം എന്നിവ മാനിച്ചാണ് പുതിയ നിബന്ധനകൾ തയ്യാറാക്കിയിരിക്കുന്നത്.

തദ്ദേശഭരണ മന്ത്രാലയത്തിന് പുറമെ, ആഭ്യന്തരം, വാണിജ്യം, ഗതാഗതം, ഊർജ്ജം എന്നീ മന്ത്രാലയങ്ങളും ടൂറിസം അഥോറിറ്റിയും ചേർന്നാണ് നിബന്ധനകൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിബന്ധനകൾ നടപ്പാക്കാൻ പമ്പ് ഉടമകൾക്ക് ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

നിബന്ധനകൾ ലംഘിച്ചാൽ പിഴ ചുമത്തുന്നതോടൊപ്പം പമ്പുകൾ അടപ്പിക്കുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ശൗച്യാലയങ്ങൾ വൃത്തിയില്ലാതിരിക്കുക, ആവശ്യത്തിന് വെള്ളം ഇല്ലാതിരിക്കുക, 25 ശതമാനം ഫ്‌ലഷുകൾ പ്രവർത്തിക്കാതിരിക്കുക, ലിക്വിഡ് സോപ്പ് ലഭ്യമല്ലാതിരിക്കുക, ഭിന്നശേഷിക്കാർക്ക് ഒരു ടോയിലറ്റെങ്കിലും സജ്ജീകരിക്കാതിരിക്കുക എന്നിവയാണ് നിബന്ധനകളിൽ ചിലത്. പള്ളികളിൽ എയർകണ്ടീഷൻ ഘടിപ്പിക്കാതിരിക്കുക, 25 ശതമാനം എയർകണ്ടീഷൻ പ്രവർത്തിക്കാ തിരിക്കുക, പള്ളി ശുചീകരണത്തിന് ജോലിക്കാരനെ നിയമിക്കാതിരിക്കുക തുടങ്ങിയവയും നിയമലംഘനമാകും. നിബന്ധനകളുടെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ രാജ്യത്തെ എല്ലാ നഗര, ഗ്രാമസഭകൾക്കും അയച്ചിട്ടുണ്ട്.