- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി സൗദി ഭരണകൂടം; 700 റിയാൽ വരെ നികുതിയായി അടയ്‌ക്കേണ്ടിവരും; ആശ്രിതവീസയിലെത്തുന്നവർക്കും നികുതി ബാധകം; നിർദ്ദേശങ്ങൾ അടുത്ത വാർഷിക ബജറ്റിൽ
റിയാദ്: ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളടക്കമുള്ളവർക്കു കനത്ത തിരിച്ചടിയായി പ്രവാസികൾക്കു നികുതി ഏർപ്പെടുത്തുന്നത് സൗദിഅറേബ്യൻ ഭരണകൂടം പരിഗണിക്കുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണു നടപടികൾ. പ്രവാസികളെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ സ്ലാബുകളായി തിരിച്ചായിരിക്കും നികുതി നിശ്ചയിക്കുക. 700 റിയാൽവരെ നികുതി പ്രവാസികളിൽനിന്ന് ഈടാക്കാനാണ് ആലോചനയുള്ളത്. ആശ്രിത വീസയിലെത്തുന്നവരും 400 റിയാൽ വരെ നികുതി അടയ്‌ക്കേണ്ടിവരും. സൗദി സർക്കാരിന്റെ 2017 ലെ സാമ്പത്തിക ബജറ്റിലാണ് പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. അടുത്ത അഞ്ചുവർഷത്തേയ്ക്കുള്ള സാമ്പത്തിക നയരേഖ ധനകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു നികുതികൾ. നികുതി നിശ്ചയിക്കുന്നതിന് പ്രവാസി ജീവനക്കാരെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു സ്ലാബുകളായി തിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആശ്രിത വീസയിലെത്തുന്നവർ 200 മുതൽ 400 വരെ റിയാൽ ആയിരിക്കും നികുതിയായി അടയ്‌ക്കേണ്ടിവരുക. പുതിയ നികുതികളിലൂടെ 2,40,000 റിയാൽ സമാഹര
റിയാദ്: ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളടക്കമുള്ളവർക്കു കനത്ത തിരിച്ചടിയായി പ്രവാസികൾക്കു നികുതി ഏർപ്പെടുത്തുന്നത് സൗദിഅറേബ്യൻ ഭരണകൂടം പരിഗണിക്കുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണു നടപടികൾ. പ്രവാസികളെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ സ്ലാബുകളായി തിരിച്ചായിരിക്കും നികുതി നിശ്ചയിക്കുക. 700 റിയാൽവരെ നികുതി പ്രവാസികളിൽനിന്ന് ഈടാക്കാനാണ് ആലോചനയുള്ളത്. ആശ്രിത വീസയിലെത്തുന്നവരും 400 റിയാൽ വരെ നികുതി അടയ്‌ക്കേണ്ടിവരും.
സൗദി സർക്കാരിന്റെ 2017 ലെ സാമ്പത്തിക ബജറ്റിലാണ് പ്രവാസികൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. അടുത്ത അഞ്ചുവർഷത്തേയ്ക്കുള്ള സാമ്പത്തിക നയരേഖ ധനകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു നികുതികൾ.
നികുതി നിശ്ചയിക്കുന്നതിന് പ്രവാസി ജീവനക്കാരെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു സ്ലാബുകളായി തിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആശ്രിത വീസയിലെത്തുന്നവർ 200 മുതൽ 400 വരെ റിയാൽ ആയിരിക്കും നികുതിയായി അടയ്‌ക്കേണ്ടിവരുക.
പുതിയ നികുതികളിലൂടെ 2,40,000 റിയാൽ സമാഹരിക്കാനാകുമെന്നു ധനകാര്യമന്ത്രാലയം കണക്കുകൂട്ടുന്നു.