- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മദ്യാഘോഷത്തിൽ അറബ് സ്ത്രീകളും പങ്കെടുത്തു; രണ്ടു പുരുഷന്മാർക്കൊപ്പം ആടിയും പാടിയും ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായത് പാരയായി; പൊലീസ് കേസെടുത്ത് ഓരോരുത്തരെയായി പിടികൂടി
ജിദ്ദ: സ്ത്രീസ്വാതന്ത്ര്യം പരിമിതമായ സൗദിഅറേബ്യയിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു മദ്യപാർട്ടി നടത്തിയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആണ് ഇവരെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. വീഡിയോയിൽ രണ്ടു പുരുഷന്മാർക്കൊപ്പം ഒട്ടനവധി സൗദി സ്ത്രീകൾ നൃത്തം ചെയ്ത് ആഘോഷിക്കുന്നതു കാണാം. രാത്രി ഒരു മട്ടുപ്പാവിലാണ് പാർട്ടി നടക്കുന്നത്. എന്നാൽ ഇത് ഏതു കെട്ടിടമാണെന്നതടക്കമുള്ള വിവരങ്ങൾ വീഡിയോയ്‌ക്കൊപ്പം നല്കിയിരുന്നില്ല. വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ സൗദി പൊലീസ് സംഭവം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ ദൃശ്യമായ കൊടിമരമാണ് കെട്ടിടം തിരിച്ചറിയാൽ പൊലീസിനെ സഹായിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടിമരമായ ജിദ്ദ ഫ്‌ളാഗ്‌പോൾ ആണിതെന്നു തിരിച്ചറിഞ്ഞു. പാർട്ടി സംഘടിപ്പിച്ചയാളെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് ഇയാൾ ആദ്യം അവകാശപ്പെട്ടെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ കുറ്റസമ്മതം നടത്തി. പാർട്ടിയ
ജിദ്ദ: സ്ത്രീസ്വാതന്ത്ര്യം പരിമിതമായ സൗദിഅറേബ്യയിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു മദ്യപാർട്ടി നടത്തിയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആണ് ഇവരെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.
വീഡിയോയിൽ രണ്ടു പുരുഷന്മാർക്കൊപ്പം ഒട്ടനവധി സൗദി സ്ത്രീകൾ നൃത്തം ചെയ്ത് ആഘോഷിക്കുന്നതു കാണാം. രാത്രി ഒരു മട്ടുപ്പാവിലാണ് പാർട്ടി നടക്കുന്നത്. എന്നാൽ ഇത് ഏതു കെട്ടിടമാണെന്നതടക്കമുള്ള വിവരങ്ങൾ വീഡിയോയ്‌ക്കൊപ്പം നല്കിയിരുന്നില്ല.
വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ സൗദി പൊലീസ് സംഭവം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ ദൃശ്യമായ കൊടിമരമാണ് കെട്ടിടം തിരിച്ചറിയാൽ പൊലീസിനെ സഹായിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടിമരമായ ജിദ്ദ ഫ്‌ളാഗ്‌പോൾ ആണിതെന്നു തിരിച്ചറിഞ്ഞു.
പാർട്ടി സംഘടിപ്പിച്ചയാളെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് ഇയാൾ ആദ്യം അവകാശപ്പെട്ടെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ കുറ്റസമ്മതം നടത്തി. പാർട്ടിയിൽ പങ്കെടുത്ത ഏതാനും സ്ത്രീകളെയും പിടികൂടിയിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്ത മറ്റൊരു പുരുഷൻ സൗദി സ്വദേശിയല്ല.
സത്രീകൾക്ക് ഡ്രൈവ് ചെയ്യാൻ പോലും അവകാശമില്ലാത്ത രാജ്യമാണ് സൗദി. ബന്ധുക്കളല്ലാത്ത സ്ത്രീകളും പുരുഷന്മാരും ഒത്തു ചേരുന്നത് സൗദിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. അതുപോലതന്നെ മദ്യം വിൽക്കുന്നതും വിളമ്പുന്നതും കുറ്റകരവുമാണ്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പുരുഷന്മാർക്ക് ജയിലോ, ചാട്ടയടിയോ ലഭിക്കും.