ജിദ്ദ: രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നതിനെതിരെ സൗദി ഭരണകൂടം രംഗത്ത്.വിലവർദ്ധിപ്പിക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണന്നും മുന്നറിയിപ്പിൽ ഓർമ്മിപ്പിക്കുന്നു.

എണ്ണവിലയും ജല വൈദ്യുതി നിരക്കുകളും വർധിച്ചത് മൂലം സൗദിയിൽ പല ഭാഗത്തും സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും വർധിപ്പിച്ച സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. അനധികൃതമായി വില ഉയർത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വില ഉയർത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതിനു മുൻകൂട്ടി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന് വ്യവസായികളോടും വ്യാപാരികളോടും കർഷകരോടും അധികൃതർ നിർദേശിച്ചു. വില വർധന ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്കും നേരിട്ട് പരാതിപ്പെടാം. 1900 എന്ന നമ്പരിലാണ് പരാതിപ്പെടെണ്ടത്.