ജിദ്ദ: സൗദിയിൽ സ്വകാര്യ ടാക്സികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ടാക്സികൾക്ക് അനുമതി നൽകുന്നത് തൽക്കാലം നിർത്തി വച്ച. ടാക്സി സേവന രംഗത്തെ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്.

കൂടാതെ ഓൺലൈൻ ടാക്സി കമ്പനികൾ സേവന നിരക്ക് പ്രസിദ്ധീകരിക്കണം. നിരക്ക് പ്രാബല്യത്തിൽ വരുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് മുമ്പ് അഥോറിറ്റിയുടെ അംഗീകാരം വാങ്ങണം. ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ മുൻകൂർ അനുമതി ഇല്ലാതെ ഓൺലൈൻ ടാക്സി കമ്പനികളുടെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പരസ്യപ്പെടുത്താൻ പാടില്ല.

ജോലിക്കാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങൾക്കും അനുമതി വാങ്ങണമെന്ന് നിർദ്ദേശമുണ്ട്. റേഡിയോ, അച്ചടി മാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലെല്ലാം അനുമതി ഇല്ലാതെ കമ്പനികൾ പരസ്യം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഈ നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് ഉടനടി റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് അഥോറിറ്റി മുന്നറിയിപ്പ് നൽകി.