- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ വേനൽ കടുത്തു; ഉച്ചവിശ്രമം പ്രാബല്യത്തിൽ; ഉച്ചവെയിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം സെപ്റ്റംബർ 15 വരെ
റിയാദ്: സൗദിയിൽ വേനൽ കടുത്തു. ഉച്ചവെയിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബർ 15 വരെ ഈ നിരോധനം തുടരും.
രാജ്യത്തെ സ്വകാര്യമേഖലക്ക് ഈ തീരുമാനം ബാധകമാണ്. ചൂട് കടുത്തിരിക്കുന്നതിനാൽ പുറം ഭാഗങ്ങളിൽ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് നിരോധനം. മുഴുവൻ സ്ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങങൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴിൽ വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story