- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ കനത്തമഴ ഇടിയോടുകൂടിയ മഴ തുടരുന്നു;മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രത്യേക നിർദ്ദേശം
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് എസ്.എം.എസ്. സന്ദേശത്തിൽ സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി ജിദ്ദ, അൽ ഖസിം പ്രവിശ്യകളിൽ ഇടിയോടു കൂടിയ കനത്ത മഴയാണ് വ്യാഴാഴ്ച പെയ്തത്. കാലാവസ്ഥാ നിരീക്ഷണ അഥോറിറ്റി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.മഴക്ക് മുന്നോടിയായി റിയാദിൽ വീണ്ടും പൊടിക്കാറ്റ് തുടങ്ങി. മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രത്യേക നിർദ്ദേശം. അെൽഖസീം, ഹഫർ അൽ ബാത്തിൻ വിദ്യഭ്യാസ വകുപ്പുകൾ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. റിയാദിൽ കനത്ത മഴക്ക് മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് എസ്.എം.എസ്. സന്ദേശത്തിൽ സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി
ജിദ്ദ, അൽ ഖസിം പ്രവിശ്യകളിൽ ഇടിയോടു കൂടിയ കനത്ത മഴയാണ് വ്യാഴാഴ്ച പെയ്തത്. കാലാവസ്ഥാ നിരീക്ഷണ അഥോറിറ്റി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.മഴക്ക് മുന്നോടിയായി റിയാദിൽ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.
മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാനാണ് പ്രത്യേക നിർദ്ദേശം. അെൽഖസീം, ഹഫർ അൽ ബാത്തിൻ വിദ്യഭ്യാസ വകുപ്പുകൾ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. റിയാദിൽ കനത്ത മഴക്ക് മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.