- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് സൗദി; അൽ തുറൈഫിൽ മലവെള്ളപ്പാച്ചിലിൽ മൂന്ന് മരണം; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കഴിഞ്ഞ ദിവസം ഉണ്ടായ കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ സൗദിയിലെ പല ഭാഗങ്ങളിലും കനത്തമഴയും വെള്ളപ്പൊക്കവും. ഹാഇലിലും ഖുറയ്യാത്തിലും ഐസ് മഴയും വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ മലവെള്ളപാച്ചിലുമാണെന്നാണ്റ്ിപ്പോർട്ട്. എട്ടംഗ സ്വദേശി കുടുംബം സഞ്ചരിച്ച വാഹനം മഴവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് കുട്ടികളും സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർ മരണപ്
കഴിഞ്ഞ ദിവസം ഉണ്ടായ കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ സൗദിയിലെ പല ഭാഗങ്ങളിലും കനത്തമഴയും വെള്ളപ്പൊക്കവും. ഹാഇലിലും ഖുറയ്യാത്തിലും ഐസ് മഴയും വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ മലവെള്ളപാച്ചിലുമാണെന്നാണ്റ്ിപ്പോർട്ട്.
എട്ടംഗ സ്വദേശി കുടുംബം സഞ്ചരിച്ച വാഹനം മഴവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് കുട്ടികളും സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. സംഘത്തിലെ രണ്ട് കുട്ടികളെ കാണാതായതായും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻ അറിയിച്ചു.
റിയാദ് ഉൾപ്പെടെ മധ്യ കിഴക്കൻ പ്രവിശ്യകളിൽ മഴയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ സൗദിയുടെ വിവിധഭാഗങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് പ്രസിഡൻസി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെന്റ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് അറിയിച്ചിരിക്കുന്നത്.
ഈ ആഴ്‌ച്ച രാജ്യത്തിന്റെ കൂടുതൽ മേഖലകളിൽ അന്തരീക്ഷ താപനില കുറയാനും തണുപ്പ് അനുഭവപ്പെടാനും സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനവിഭാഗം നേരത്തെ അറിയിച്ചിരുന്നു. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മദീന, അൽഖസീം മേഖലയിലേക്കും തണുപ്പ് വ്യാപിക്കാനും മക്ക ഉൾപ്പെടെയുള്ള മേഖലയിൽ മഴയും ഇടിമിന്നലും ഉണ്ടാവാനും സാധ്യതയുള്ളതായും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സിഫിൽ ഡിഫൻസ് ഓർമ്മപ്പെടുത്തിവെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഖൈബറിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.