- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ടിങ്, സൂപ്പർവൈസർ, സെയിൽസ് ആൻഡ് ഡെലിവറി എന്നീ ജോലികൾ ഇനി സ്വദേശികളുടെ കൈയിൽ;സൗദിയിൽ റെന്റ് എ കാർ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണത്തിന് തുടമായി; പരിശോധനയുമായി മന്ത്രാലയം
സൗദി അറേബ്യയിലെ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന റെന്റ്എ കാർ കടകളിൽ സന്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. പൊതുഗതാഗത അഥോറിറ്റിയുടെ കൂടി സഹകരണത്തോടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന തീരുമാനപ്രകാരം ഈ മേഖലയിലെ അക്കൗണ്ടിങ്്, സൂപ്പർവൈസിങ്, സെയിൽസ്, റെസിപ്റ്റ് ആൻഡ് ഡെലിവറി തുടങ്ങിയ ജോലികൾ ഇനി മുതൽ സൗദി യുവതി യുവാക്കൾക്ക് മാത്രമായിരിക്കും.സ്വദേശിവത്കരണം പാലിച്ചോ എന്ന് ഉറപ്പു വരുത്താൻ മന്ത്രാലയത്തിന്റെ പരിശോധനക്ക് വരും ദിവസങ്ങളിൽ തുടക്കമാകും. രാജ്യത്തെ മുഴുവൻ മേഖലകളിലും റെന്റ് എ കാർ ഓഫീസുകളിൽ സ്വദേശിവത്കരണം ഉറപ്പാക്കാൻ കഴിഞ്ഞ വർഷമാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്. ഇതിനാവശ്യമായ പരിശീലനം തൊഴിൽ മന്ത്രാലയത്തിനും അനുബന്ധ വകുപ്പുകൾക്കും കീഴിൽ പൂർത്തിയാക്കി. പരിശോധനക്ക് വിവിധ വകുപ്പുകൾ ഉൾപ്പെട്ട സംഘമാകും രംഗത്തിറങ്ങുക. സ്വദേശികൾക്ക്മാത്രമാക്കിയ തസ്തികകളിൽ വിദേശികളെ നിയമിച്ചാൽ തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും സ്ഥാപനങ്ങൾക്ക് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മാനവവിഭവ ശേഷി
സൗദി അറേബ്യയിലെ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന റെന്റ്എ കാർ കടകളിൽ സന്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ. പൊതുഗതാഗത അഥോറിറ്റിയുടെ കൂടി സഹകരണത്തോടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന തീരുമാനപ്രകാരം ഈ മേഖലയിലെ അക്കൗണ്ടിങ്്, സൂപ്പർവൈസിങ്, സെയിൽസ്, റെസിപ്റ്റ് ആൻഡ് ഡെലിവറി തുടങ്ങിയ ജോലികൾ ഇനി മുതൽ സൗദി യുവതി യുവാക്കൾക്ക് മാത്രമായിരിക്കും.സ്വദേശിവത്കരണം പാലിച്ചോ എന്ന് ഉറപ്പു വരുത്താൻ മന്ത്രാലയത്തിന്റെ പരിശോധനക്ക് വരും ദിവസങ്ങളിൽ തുടക്കമാകും.
രാജ്യത്തെ മുഴുവൻ മേഖലകളിലും റെന്റ് എ കാർ ഓഫീസുകളിൽ സ്വദേശിവത്കരണം ഉറപ്പാക്കാൻ കഴിഞ്ഞ വർഷമാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്. ഇതിനാവശ്യമായ പരിശീലനം തൊഴിൽ മന്ത്രാലയത്തിനും അനുബന്ധ വകുപ്പുകൾക്കും കീഴിൽ പൂർത്തിയാക്കി.
പരിശോധനക്ക് വിവിധ വകുപ്പുകൾ ഉൾപ്പെട്ട സംഘമാകും രംഗത്തിറങ്ങുക. സ്വദേശികൾക്ക്മാത്രമാക്കിയ തസ്തികകളിൽ വിദേശികളെ നിയമിച്ചാൽ തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും സ്ഥാപനങ്ങൾക്ക് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മാനവവിഭവ ശേഷി ഫണ്ടിന് കീഴിലെ 'ഹദഫിന്കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്കായി സൗജന്യ പരിശീലന കോഴ്‌സുകൾ ഒരുക്കിയിട്ടുണ്ട്.
കസ്റ്റമർ സർവീസ് ജോലിക്കാവശ്യമായ അടിസ്ഥാന കാര്യങ്ങൾ, കമ്യൂണിക്കേഷൻ, കസ്റ്റമർ ഡാറ്റാ കൈകാര്യം ചെയ്യൽ തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു പരിശീലനം. അതേസമയം, റെന്റ് എ കാർ മേഖലയിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിക്കുന്നതോടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ ഈ രംഗത്ത് സജീവമായിരുന്നു