- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വീട്ടുവാടക ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനം ആറ് മാസത്തിനകം പ്രാബല്യത്തിൽ; മന്ത്രിസഭാ അംഗീകാരം ലഭിച്ചാൽ ഉടൻ നിയമം
ഏറെക്കാലമായി കാത്തിരിക്കുന്ന സൗദിയിലെ വാടകയുമായി ബന്ധപ്പെട്ട നിയമം ആറ് മാസത്തിനുള്ളിൽ നടപ്പിലാകുമെന്ന് ഭവന മന്ത്രാലയം അറിയിച്ചു.മന്ത്രാലയം തയ്യാറാക്കിയ പുതിയ സംവിധാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ നിയമം നടപ്പാക്കി ത്തുടങ്ങുമെന്ന് ഭവന മന്ത്രാലയത്തിലെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽബത്തി ആണ് അറിയിച്ചത്. കെട്ടിട ഉടമക്കും വാടകക്കാരനും പ്രത്യേക സേവനം ലഭിക്കുന്ന, ഓരോരുത്തർക്കും അവരുടെ റെക്കോർഡ് സൂക്ഷിക്കാവുന്ന നൂതന സംവിധാനമാണ് മന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ അർദ്ധവർഷത്തിലോ, വർഷത്തിലൊരിക്കലോ വാടക അടക്കാനുള്ള സൗകര്യങ്ങൾ പുതിയ സംവിധാനത്തിൽ ഒരുക്കും. എന്നാൽ ഹോട്ടലുകൾ, അപാർട്ടുമെന്റുകൾ എന്നിവയുടെ ദിവസ വാടക അടക്കാനുള്ള സംവിധാനം മന്ത്രാലയത്തിന് കീഴിൽ ഒരുക്കുന്നില്ലെന്നും എൻജിനീയർ മുഹമ്മദ് അൽബത്തി പറഞ്ഞു. സുരക്ഷിത താമസം, സുതാര്യ ഇടപാട് എന്നതാണ് ഇതിലൂടെ ഭവന മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
ഏറെക്കാലമായി കാത്തിരിക്കുന്ന സൗദിയിലെ വാടകയുമായി ബന്ധപ്പെട്ട നിയമം ആറ് മാസത്തിനുള്ളിൽ നടപ്പിലാകുമെന്ന് ഭവന മന്ത്രാലയം അറിയിച്ചു.മന്ത്രാലയം തയ്യാറാക്കിയ പുതിയ സംവിധാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ നിയമം നടപ്പാക്കി ത്തുടങ്ങുമെന്ന് ഭവന മന്ത്രാലയത്തിലെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽബത്തി ആണ് അറിയിച്ചത്.
കെട്ടിട ഉടമക്കും വാടകക്കാരനും പ്രത്യേക സേവനം ലഭിക്കുന്ന, ഓരോരുത്തർക്കും അവരുടെ റെക്കോർഡ് സൂക്ഷിക്കാവുന്ന നൂതന സംവിധാനമാണ് മന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ അർദ്ധവർഷത്തിലോ, വർഷത്തിലൊരിക്കലോ വാടക അടക്കാനുള്ള സൗകര്യങ്ങൾ പുതിയ സംവിധാനത്തിൽ ഒരുക്കും.
എന്നാൽ ഹോട്ടലുകൾ, അപാർട്ടുമെന്റുകൾ എന്നിവയുടെ ദിവസ വാടക അടക്കാനുള്ള സംവിധാനം മന്ത്രാലയത്തിന് കീഴിൽ ഒരുക്കുന്നില്ലെന്നും എൻജിനീയർ മുഹമ്മദ് അൽബത്തി പറഞ്ഞു. സുരക്ഷിത താമസം, സുതാര്യ ഇടപാട് എന്നതാണ് ഇതിലൂടെ ഭവന മന്ത്രാലയം ലക്ഷ്യമാക്കുന്നത്.