- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന് ഷവർമ്മ എന്ന പേരിട്ടാൽ ഭക്ഷണം സൗജന്യമായി നല്കുമെന്ന് പരസ്യം നല്കിയ സൗദിയിലെ റസ്റ്റോറന്റ് പുലിവാല് പിടിച്ചു; ഷവർമ്മ റെസ്റ്റോറന്റിനെതിരെ പ്രതിഷേധവുമായി സോഷ്യൽമീഡിയ
റസ്റ്റോറന്റിന്റെ പ്രശസ്തിക്കായി നല്കിയ ഒരു പരസ്യത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് സൗദിയിലെ ഒരു ഹോട്ടൽ. സൗദിയിൽ ഏഴ് ശാഖകളുള്ള ഷവർമ്മ എന്ന റെസ്റ്റോറന്റാണ് പരസ്യം നല്കിയതിന്റെ പേരിൽ വിവാദത്തിലായത്. കുഞ്ഞിന് ഷവർമ്മ എന്ന് പേരിട്ടാൽ ആജീവനാന്ത ഭക്ഷണം സൗജന്യമായി നൽകുമെന്നായിരുന്നു പരസ്യം. ട്വിറ്റർ വഴിയാണ്പരസ്യം ചെയ്തത്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സമൂഹ മാദ്ധ്യമങ്ങൾ വഴി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.. ജനിക്കുന്നത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും കുട്ടിക്ക് ഷവർമ്മ എന്ന് പേരിടാനായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ജീവിതകാലം മുഴുവൻ സൗജന്യ ഭക്ഷണം എന്നാണ് വാഗ്ദാനം.എന്നാൽ പ്രശസ്തി ലക്ഷ്യം വച്ചുള്ള വാഗ്ദാനം സ്വദേശികളുടെ കടുത്ത വിമർശനത്തിന് ഇടയാക്കി. ഇത്തരം വാഗ്ദാനങ്ങൾ പരിഹാസ്യവും തരം താഴ്ന്നതുമാണെന്നാണ് പലരും അഭിപായപ്പെട്ടത്. കുട്ടികൾക്ക് ഇത്തരം പേരിടുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും. ജീവിതകാലം മുഴുവൻ അത്തരം പേരുമായി ദുരിതത്തിലാകും.ജനങ്ങളുടെ അന്തസിനെ ഇകഴ്‌ത്തുന്ന പ്രവർത്തിക
റസ്റ്റോറന്റിന്റെ പ്രശസ്തിക്കായി നല്കിയ ഒരു പരസ്യത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് സൗദിയിലെ ഒരു ഹോട്ടൽ. സൗദിയിൽ ഏഴ് ശാഖകളുള്ള ഷവർമ്മ എന്ന റെസ്റ്റോറന്റാണ് പരസ്യം നല്കിയതിന്റെ പേരിൽ വിവാദത്തിലായത്. കുഞ്ഞിന് ഷവർമ്മ എന്ന് പേരിട്ടാൽ ആജീവനാന്ത ഭക്ഷണം സൗജന്യമായി നൽകുമെന്നായിരുന്നു പരസ്യം. ട്വിറ്റർ വഴിയാണ്പരസ്യം ചെയ്തത്.
സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സമൂഹ മാദ്ധ്യമങ്ങൾ വഴി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.. ജനിക്കുന്നത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും കുട്ടിക്ക് ഷവർമ്മ എന്ന് പേരിടാനായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. ജീവിതകാലം മുഴുവൻ സൗജന്യ ഭക്ഷണം എന്നാണ് വാഗ്ദാനം.എന്നാൽ പ്രശസ്തി ലക്ഷ്യം വച്ചുള്ള വാഗ്ദാനം സ്വദേശികളുടെ കടുത്ത വിമർശനത്തിന് ഇടയാക്കി.
ഇത്തരം വാഗ്ദാനങ്ങൾ പരിഹാസ്യവും തരം താഴ്ന്നതുമാണെന്നാണ് പലരും അഭിപായപ്പെട്ടത്. കുട്ടികൾക്ക് ഇത്തരം പേരിടുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും. ജീവിതകാലം മുഴുവൻ അത്തരം പേരുമായി ദുരിതത്തിലാകും.ജനങ്ങളുടെ അന്തസിനെ ഇകഴ്‌ത്തുന്ന പ്രവർത്തികൾ ഇസ്ലാം പൂർണമായും വിലക്കിയിട്ടുണ്ട്. നിന്ദയും അപമാനവുമുണ്ടാക്കുന്ന പേരുകൾ കുട്ടികൾക്കിടുന്നത് സൗദി കർശനനമായി നിരോധിച്ചിട്ടുണ്ട്. ഷവർമ്മ എന്നു പേരിടുന്നത് പൊറുക്കാൻ പറ്റാത്തത്ര അധിക്ഷേപകരമാണെന്ന് നിയമവിദഗ്ധൻ ഖാലിദ് അൽ സഅദ് അഭിപ്രായപ്പെട്ടു.റെസ്റ്റോറന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.