- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ മുതൽ സൗദിയിലെ പ്രധാന എക്സ്പ്രസ് ഹൈവേകളിലെ വേഗപരിധി 140 കി.മി ആക്കി; നിരത്തുകളിൽ ഓരോ പത്ത് കിലോമീറ്ററിലും നീരീക്ഷണ ക്യാമറകൾ; പുതിയ സംവിധാനം നിലവിൽ
റിയാദ്: സൗദിയിലെ ചില പ്രധാന എക്സ്പ്രസ് ഹൈവേകളിൽ പുതിയ വേഗപരിധി നിലവിൽ വന്നു. തിങ്കളാഴ്ച മുതൽ വേഗപരിധി ചെറിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 140 കിമീറ്ററും ബസുകൾക്ക് 100 കിമീറ്ററും ട്രക്കുകൾക്ക് 80 കിമീറ്ററുമാണ്. പുതിയ വേഗപരിധി നിലവിൽ വന്ന റോഡുകളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റിയാദ്- തായിഫ് റോഡ് പടിഞ്ഞാറുഭാഗം, റിയാദ് തായിഫ് റോഡ് കിഴക്കുഭാഗം, റിയാദ് ഖാസിം റോഡ് വടക്കുഭാഗം, ഖാസിം റിയാദ് റോഡ് തെക്കുഭാഗം, മക്ക മദീന റോഡ് തെക്കുഭാഗം, മദീന മക്ക റോഡ് വടക്കുഭാഗം, മദീന ജിദ്ദ റോഡ് വടക്കുഭാഗം, മദീന ജിദ്ദ റോഡ് വടക്കുഭാഗം, ജിദ്ദ മദീന റോഡ് തെക്കുഭാഗം എന്നിവിടങ്ങളിലാണ് പുതിയ വേഗപരിധി നടപ്പിലാക്കിയിരിക്കുന്നത്. വേഗപരിധിയും സൂചന ബോർഡുകളിലെ നിർദ്ദേശങ്ങളും ഡ്രൈവർമാർ കൃത്യമായി പാലിക്കണമെന്ന് അൽ ഷുവൈരിഖ് അറിയിച്ചു.നിരത്തുകളിൽ ഓരോ പത്ത് കിലോമീറ്ററിലും നിരീക്ഷണ ക്യാമറകൾ ഉണ്ടാകും.
റിയാദ്: സൗദിയിലെ ചില പ്രധാന എക്സ്പ്രസ് ഹൈവേകളിൽ പുതിയ വേഗപരിധി നിലവിൽ വന്നു. തിങ്കളാഴ്ച മുതൽ വേഗപരിധി ചെറിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 140 കിമീറ്ററും ബസുകൾക്ക് 100 കിമീറ്ററും ട്രക്കുകൾക്ക് 80 കിമീറ്ററുമാണ്.
പുതിയ വേഗപരിധി നിലവിൽ വന്ന റോഡുകളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റിയാദ്- തായിഫ് റോഡ് പടിഞ്ഞാറുഭാഗം, റിയാദ് തായിഫ് റോഡ് കിഴക്കുഭാഗം, റിയാദ് ഖാസിം റോഡ് വടക്കുഭാഗം, ഖാസിം റിയാദ് റോഡ് തെക്കുഭാഗം, മക്ക മദീന റോഡ് തെക്കുഭാഗം, മദീന മക്ക റോഡ് വടക്കുഭാഗം, മദീന ജിദ്ദ റോഡ് വടക്കുഭാഗം, മദീന ജിദ്ദ റോഡ് വടക്കുഭാഗം, ജിദ്ദ മദീന റോഡ് തെക്കുഭാഗം എന്നിവിടങ്ങളിലാണ് പുതിയ വേഗപരിധി നടപ്പിലാക്കിയിരിക്കുന്നത്.
വേഗപരിധിയും സൂചന ബോർഡുകളിലെ നിർദ്ദേശങ്ങളും ഡ്രൈവർമാർ കൃത്യമായി പാലിക്കണമെന്ന് അൽ ഷുവൈരിഖ് അറിയിച്ചു.നിരത്തുകളിൽ ഓരോ പത്ത് കിലോമീറ്ററിലും നിരീക്ഷണ ക്യാമറകൾ ഉണ്ടാകും.