- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്കൂൾ തുറക്കുന്നത് നീട്ടിയേക്കും; ഹജ്ജ് അവധിക്ക് ശേഷം സെപ്റ്റംബർ അവസാന വാരം വരെ മധ്യവേനൽ അവധി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം
കടുത്ത ചൂടും വിവിധ നഗരങ്ങളിൽ നടന്നുവരുന്ന പദ്ധതികളുടെ നടത്തിപ്പിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണവും ഒക്കെ കണക്കിലെടുത്ത് സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് നീട്ടിവയ്ക്കാൻ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഓഗസ്റ്റ് അവസാന വാരത്തിൽ നിന്ന് സെപ്റ്റംബർ അവസാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന നട
കടുത്ത ചൂടും വിവിധ നഗരങ്ങളിൽ നടന്നുവരുന്ന പദ്ധതികളുടെ നടത്തിപ്പിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണവും ഒക്കെ കണക്കിലെടുത്ത് സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് നീട്ടിവയ്ക്കാൻ തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഓഗസ്റ്റ് അവസാന വാരത്തിൽ നിന്ന് സെപ്റ്റംബർ അവസാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നത്, ഇതോടെ കുട്ടികളുടെ അവധി ഒരു മാസത്തിലധികം നീളും
വിദ്യാഭ്യാസ മന്ത്രി ഡോ. അസ്സാം അദ്ദഖീൽ മേഖല വിദ്യാഭ്യാസ മേധാവികളുമായി ബുധനാഴ്ച ചർച്ച നടത്തും. നിലവിൽ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓഗസ്റ്റ് 23 ഞായറാഴ്ച പ്രവർത്ത
നമാരംഭിക്കണം. എന്നാൽ കടുത്ത ചൂടും വിവിധ നഗരങ്ങളിൽ നടന്നുവരുന്ന പദ്ധതികളുടെ നടത്തിപ്പിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണവും വരുത്തിയതാണ് കലാലായങ്ങൾ തുറക്കുന്നത് നീട്ടിവെക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
യമനിൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ കാരണങ്ങളാൽ രാജ്യത്തിന്റെ തെക്കൻ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനും പ്രയാസം നേരിടുന്നുന്നുണ്ട്. യമനിൽ നിന്നുള്ള ഷെൽ ആക്രമണ ഭീഷണിയിൽ മേഖലയിലെ കലാലയങ്ങൾക്ക് മന്ത്രാലയം നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് ഒരു മാസത്തിനകം ഹജ്ജ്, ബലി പെരുന്നാൽ അവധി വരുന്നതിനാൽ ഹജ്ജ് അവധിക്ക് ശേഷമുള്ള സെപ്റ്റംബർ അവസാന വാരം വരെ മധ്യവേനൽ അവധി നീട്ടുന്നതിെനക്കുറിച്ചാണ് യോഗം ചർച്ച ചെയ്യുക.