- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസിൽ വിദ്യാർത്ഥി മരിച്ച സംഭവം; ജിദ്ദ റെഡ്ക്രസന്റ് ഇന്റർനാഷണൽ സ്‌കൂൾ അടച്ച്പൂട്ടി; വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമൊരുക്കും
ജിദ്ദ: സ്‌കൂൾ ബസ്സിൽ വച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് സ്‌കൂൾ അടച്ചുപൂട്ടുന്നു. ജിദ്ദയിലെ റെഡ്ക്രസന്റ് ഇന്റർനാഷണൽ സ്‌കൂളാണ് അടച്ചുപൂട്ടുന്നത്. കഴിഞ്ഞ മാസമാണ് സ്‌കൂളിന് കീഴിലുള്ള വാഹനത്തിൽ വച്ച് അബ്ദുൽ മലിക് എന്ന അറബ് വംശജനായ അഞ്ച് വയസ്സുകാരൻ മരിച്ചത്. ജിദ്ദ വിദ്യാഭ്യാസ മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്
ജിദ്ദ: സ്‌കൂൾ ബസ്സിൽ വച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് സ്‌കൂൾ അടച്ചുപൂട്ടുന്നു. ജിദ്ദയിലെ റെഡ്ക്രസന്റ് ഇന്റർനാഷണൽ സ്‌കൂളാണ് അടച്ചുപൂട്ടുന്നത്. കഴിഞ്ഞ മാസമാണ് സ്‌കൂളിന് കീഴിലുള്ള വാഹനത്തിൽ വച്ച് അബ്ദുൽ മലിക് എന്ന അറബ് വംശജനായ അഞ്ച് വയസ്സുകാരൻ മരിച്ചത്.
ജിദ്ദ വിദ്യാഭ്യാസ മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്‌കൂൾ പൂട്ടാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയതെന്ന് വിദ്യാഭ്യാസ വിഭാഗം വക്താവ് അബ്ദുൽ മജീദ് അൽഗാമിദി വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കാനും ലൈസൻസും സീലും പിടിച്ചെടുക്കാനും വിദ്യാഭ്യാസ മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമൊരുക്കാൻ ജിദ്ദ വിദ്യാഭ്യാസ വിഭാഗം സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story