- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോപ്പിങ് മാളുകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം ഹായിൽ പ്രവശ്യയിൽ; സെപ്റ്റംബർ 21 മുതൽ ഈ മേഖലയിലുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകും
ജിദ്ദ: സൗദി അറേബ്യയിൽ ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികളുടെ ആദ്യ ഘട്ടം ഹായിൽ പ്രവശ്യയിലെന്ന് റിപ്പോർട്ട്. ഹാഇൽ പ്രവിശ്യയിൽ പുതിയ ഹിജ്‌റ വർഷം മുതൽ (സെപ്റ്റംബർ അവസാനം) സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കി തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. ഹായിൽ പ്രവിശ്യയിലെ ഷോപ്പിങ് മാളുകളിലും സെപ്റ്റംബർ 21 മുതൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കി തുടങ്ങുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. സൗദിയിലെ മുഴുവൻ മാളുകളിലും സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് കഴിഞ്ഞ മാസമാണ് നിയമ നിർമ്മാണം നടത്തിയത്. ഓരോ പ്രവിശ്യകളിലെയും സ്ഥിതിഗതികളും ഉദ്യോഗാർഥികളുടെ ലഭ്യതയും നോക്കിയാണ് മാളുകളുടെ സൗദിവൽക്കരണ തീയതികൾ നിശ്ചയിക്കുക. അടുത്ത വർഷാവസാനത്തിനു മുമ്പായി രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലെയും മാളുകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാനാണ് നീക്കം. അൽഖസീം പ്രവിശ്യയിലെ ഷോപ്പിങ് മാളുകളിൽ മുഹറം ഒന്നു മുതൽ സമ്പൂർണസൗദിവൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്ന
ജിദ്ദ: സൗദി അറേബ്യയിൽ ഷോപ്പിംങ് മാളുകളിലെ സ്വദേശി വത്കരണ നടപടികളുടെ ആദ്യ ഘട്ടം ഹായിൽ പ്രവശ്യയിലെന്ന് റിപ്പോർട്ട്. ഹാഇൽ പ്രവിശ്യയിൽ പുതിയ ഹിജ്‌റ വർഷം മുതൽ (സെപ്റ്റംബർ അവസാനം) സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കി തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു.
ഹായിൽ പ്രവിശ്യയിലെ ഷോപ്പിങ് മാളുകളിലും സെപ്റ്റംബർ 21 മുതൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കി തുടങ്ങുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. സൗദിയിലെ മുഴുവൻ മാളുകളിലും സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് കഴിഞ്ഞ മാസമാണ് നിയമ നിർമ്മാണം നടത്തിയത്. ഓരോ പ്രവിശ്യകളിലെയും സ്ഥിതിഗതികളും ഉദ്യോഗാർഥികളുടെ ലഭ്യതയും നോക്കിയാണ് മാളുകളുടെ സൗദിവൽക്കരണ തീയതികൾ
നിശ്ചയിക്കുക. അടുത്ത വർഷാവസാനത്തിനു മുമ്പായി രാജ്യത്തെ മുഴുവൻ
പ്രവിശ്യകളിലെയും മാളുകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാനാണ് നീക്കം.
അൽഖസീം പ്രവിശ്യയിലെ ഷോപ്പിങ് മാളുകളിൽ മുഹറം ഒന്നു മുതൽ സമ്പൂർണസൗദിവൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഹാഇലിലെ മാളുകളിലും മുഹറം ഒന്നു മുതൽ സൗദിവൽക്കരണം നടപ്പാക്കുന്നത്. എല്ലാ പ്രവിശ്യകളിലും സ്വദേശി വത്കരണ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഏതൊക്കെ മാളുകളിലാണ് ആദ്യ ഘട്ടത്തിൽ സ്വദേശി വത്കരണം
നടപ്പാക്കേണ്ടതെന്നുള്ള ലിസ്റ്റ് അടുത്ത് തന്നെ പ്രസിദ്ധീകരിച്ചേക്കും. അതേ സമയം ചില പ്രൊഫഷനുകൾ സ്വദേശി വത്കരണത്തിൽ നിന്ന് ഒഴിവാക്കിയേക്കും.