- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വനിതകളുടെ ഡ്രൈവിങ്; അനുകൂലിക്കുന്നവരെക്കാൾ കൂടുതൽ എതിർക്കുന്നവർ; നിർദ്ദേശം തള്ളി ശൂറാ കൗൺസിൽ
സൗദി: സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ശിപാർശ ശൂറ കൗൺസിൽ തള്ളി. വാഹനമോടിക്കുന്നതിനുള്ള സാഹചര്യം പാകപ്പെട്ടിട്ടുണ്ടോ എന്ന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധകളടങ്ങിയ സമിതിയെ ഉത്തരവാദിത്ത മേൽപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശിപാർശയാണ് തള്ളിയത്. കൗൺസിൽ മേധാവി ഡോ. അബ്ദുല്ല ആലു ശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന 58ാം കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. കൗൺസിൽ യോഗത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നുവെങ്കിലും 62 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തിയ തോടെയാണ് കൗൺസിൽ ആവശ്യം തള്ളിക്കളഞ്ഞത്. ആവശ്യത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ 72 പേർ അനുകൂലിച്ച് വോട്ട് രേഖപ്പെടു ത്തേണ്ടത് അനിവാര്യമാണ്. ശൂറ കൗൺസിൽ അംഗം സുൽത്താൻ അൽ സുൽത്താനാണ് സ്ത്രീകളുടെ വാഹനമോടിക്കാനുള്ള അവകാശത്തിന് വേണ്ടി സാഹചര്യമൊരുക്കുന്നതിനായി ശൂറ കൗൺസിലിൽ വിഷയം അവതരിപ്പിച്ചത്. വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ സൗദി തൊഴിൽ സാമൂഹിക മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നാണ് കൗൺസിലിന് മുമ്പിൽ വച്ച ആവശ്യം. സ്ത്രീകൾ ഡ്ര
സൗദി: സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ശിപാർശ ശൂറ കൗൺസിൽ തള്ളി. വാഹനമോടിക്കുന്നതിനുള്ള സാഹചര്യം പാകപ്പെട്ടിട്ടുണ്ടോ എന്ന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധകളടങ്ങിയ സമിതിയെ ഉത്തരവാദിത്ത മേൽപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശിപാർശയാണ് തള്ളിയത്.
കൗൺസിൽ മേധാവി ഡോ. അബ്ദുല്ല ആലു ശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന 58ാം കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. കൗൺസിൽ യോഗത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നുവെങ്കിലും 62 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തിയ തോടെയാണ് കൗൺസിൽ ആവശ്യം തള്ളിക്കളഞ്ഞത്.
ആവശ്യത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ 72 പേർ അനുകൂലിച്ച് വോട്ട് രേഖപ്പെടു ത്തേണ്ടത് അനിവാര്യമാണ്. ശൂറ കൗൺസിൽ അംഗം സുൽത്താൻ അൽ സുൽത്താനാണ് സ്ത്രീകളുടെ വാഹനമോടിക്കാനുള്ള അവകാശത്തിന് വേണ്ടി സാഹചര്യമൊരുക്കുന്നതിനായി ശൂറ കൗൺസിലിൽ വിഷയം അവതരിപ്പിച്ചത്. വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ സൗദി തൊഴിൽ സാമൂഹിക മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നാണ് കൗൺസിലിന് മുമ്പിൽ വച്ച ആവശ്യം. സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതിനെ കർശനമായി വിലക്കുന്ന സൗദി സ്ത്രീകൾക്ക് ൈഡ്രവിങ് ലൈസൻസും അനുവദിക്കാറില്ല.