- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടരമായ ഡ്രൈവിങ് നടത്തുന്നവരുടെ ശിക്ഷാ കാലാവധി മൂന്ന് മാസം ആക്കില്ല; സൗദിയിലെ ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷ ഇളവ് ശുപാർശ ശുറ തള്ളി
സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ ഒരുവർഷത്തിൽ നിന്ന മൂന്ന് മാസമാക്കി ചുരുക്കണമെന്നുള്ള നിർദ്ദേശം ശുറ കൗൺസിൽ തള്ളി.കൗൺസിൽ വോട്ടിങിലൂടെയാണ് നിർദ്ദേശം തള്ളിയത്. അപകടമായി സുരക്ഷയ്ക്ക് ഭീഷണിയുള്ള തരത്തിലുള്ള വാഹനമോടിക്കലിലൂടെ ഗതാഗത ലംഘനം നടത്തുന്നവർക്ക് കനത്ത ശിക്ഷ തന്നെ വേണമെന്നാണ് അധിക
സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ ഒരുവർഷത്തിൽ നിന്ന മൂന്ന് മാസമാക്കി ചുരുക്കണമെന്നുള്ള നിർദ്ദേശം ശുറ കൗൺസിൽ തള്ളി.കൗൺസിൽ വോട്ടിങിലൂടെയാണ് നിർദ്ദേശം തള്ളിയത്.
അപകടമായി സുരക്ഷയ്ക്ക് ഭീഷണിയുള്ള തരത്തിലുള്ള വാഹനമോടിക്കലിലൂടെ ഗതാഗത ലംഘനം നടത്തുന്നവർക്ക് കനത്ത ശിക്ഷ തന്നെ വേണമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ രാജ്യത്തെ ഗതാഗത നിയമലംഘനത്തിനുള്ള നിലവിലെ ശിക്ഷ ഇളവ് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതായി.
കൂടാതെ സൗദിയിലെ വിദേശ എംബസികളിലും സൗദി വൽക്കരണം നടപ്പിലാക്കണമെന്നും ശൂറ കൗൺസിൽ പറഞ്ഞു. രാജ്യത്തെപൗരന്മാരുടെ ആവശ്യങ്ങളും സൗദിസമൂഹത്തിന്റെ പ്രകൃതവും മനസ്സിലാക്കുവാൻ വിദേശ എംബസ്സി ജീവനക്കാർക്ക് സാധിക്കുന്നിലെന്നും ഇത് പരിഹരിക്കുന്നതിനായി കൂടുതൽ സ്വദേശികളെ ജീവനക്കാരായി നിയമിക്കണമെന്നും ശൂറ കൗൺസിൽ മന്ത്രി സഭയോട് ആവശ്യപ്പെട്ടു.'
Next Story