- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ നിരത്തുകളിലെ സിഗ്‌നലുകൾക്ക് പകരം യു-ടേണുകൾ; വാഹാനാപകടം കുറയ്ക്കാൻ പുതിയ രീതിയുമായി ശുറാ കൗൺസിൽ
രാജ്യത്തെ വാഹാനാപകടം കുറയ്ക്കാൻ പുതിയ രീതിയുമായി ശുറാ കൗൺസിൽ രംഗത്ത്.ട്രാഫിക് സിഗ്‌നലുകൾക്ക് പകരം യു-ടേണുകൾ കൊണ്ടുവരാനാണ് പദ്ധതിയിടുന്നുണ്ട്. ഇന്ന് ശൂറ കൗൺസിലാണ് പുതിയ നിർദ്ദേശം ചർച്ച ചെയ്തത്. അപകടവും തിരക്കും കുറക്കാനാണ് പദ്ധതി. സൗദി നിരത്തുകളിലെ ക്രോസ് ജംഗ്ഷനുകളിൽ നിലവിലുള്ളത് ഇലക്ട്രോണിക് സിഗ്‌നലുകളാണ്. ഇതിന്റെ പകരമായി മറ്റൊരു സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് ശൂറ കൗൺസിൽ നിർദേശിച്ചത്. ഇന്ന് ചേർന്ന ശൂറ യോഗമാണ് വാഹനാപകടം കുറക്കാൻ സഹായകമായ രീതികൾ നിർദേശിച്ചത്. വാഹനാപകടങ്ങൾ സംഭവിക്കുന്നതിൽ ട്രാഫിക് സിഗ്‌നലുകൾക്ക് മുഖ്യ പങ്കുണ്ട്. പല അപകടങ്ങളും സിഗ്‌നലുകൾക്കടുത്താണ് സംഭവിക്കുന്നത്. സിഗ്‌നലുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഗതാഗത സംവിധാനം അന്താരാഷ്ട്ര തലത്തിൽ പല രാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ചതാണ്. പദ്ധതി നടപ്പിലാക്കാനായാൽ ഗതാഗത കുരുക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ വാഹാനാപകടം കുറയ്ക്കാൻ പുതിയ രീതിയുമായി ശുറാ കൗൺസിൽ രംഗത്ത്.ട്രാഫിക് സിഗ്‌നലുകൾക്ക് പകരം യു-ടേണുകൾ കൊണ്ടുവരാനാണ് പദ്ധതിയിടുന്നുണ്ട്. ഇന്ന് ശൂറ കൗൺസിലാണ് പുതിയ നിർദ്ദേശം ചർച്ച ചെയ്തത്. അപകടവും തിരക്കും കുറക്കാനാണ് പദ്ധതി.
സൗദി നിരത്തുകളിലെ ക്രോസ് ജംഗ്ഷനുകളിൽ നിലവിലുള്ളത് ഇലക്ട്രോണിക് സിഗ്‌നലുകളാണ്. ഇതിന്റെ പകരമായി മറ്റൊരു സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് ശൂറ കൗൺസിൽ നിർദേശിച്ചത്. ഇന്ന് ചേർന്ന ശൂറ യോഗമാണ് വാഹനാപകടം കുറക്കാൻ സഹായകമായ രീതികൾ നിർദേശിച്ചത്.
വാഹനാപകടങ്ങൾ സംഭവിക്കുന്നതിൽ ട്രാഫിക് സിഗ്‌നലുകൾക്ക് മുഖ്യ പങ്കുണ്ട്. പല അപകടങ്ങളും സിഗ്‌നലുകൾക്കടുത്താണ് സംഭവിക്കുന്നത്. സിഗ്‌നലുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഗതാഗത സംവിധാനം അന്താരാഷ്ട്ര തലത്തിൽ പല രാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ചതാണ്. പദ്ധതി നടപ്പിലാക്കാനായാൽ ഗതാഗത കുരുക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ.