- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ലറ വില്പന മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തൊഴിൽമന്ത്രാലയം; വിദേശി സാന്നിധ്യം കൂടുതലുള്ള ബഖാലകൾക്കും പിടിവിഴുന്നു
റിയാദ്: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾ ഏറെ ആശ്രിയിച്ചിരിക്കുന്ന മേഖലയാണ് ചില്ലറ വില്പന മേഖല. ഏറെ പ്രവാസികളാണ് ഇത്തരം ചില്ലറ വിലപ്പന കടകളുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഇത്തരം ചില്ലറ വിൽപന കടകളിൽ (ബഖാല) സ്വദേശിവത്കരണത്തിന് ഊർജിത പദ്ധതിയുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്
റിയാദ്: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾ ഏറെ ആശ്രിയിച്ചിരിക്കുന്ന മേഖലയാണ് ചില്ലറ വില്പന മേഖല. ഏറെ പ്രവാസികളാണ് ഇത്തരം ചില്ലറ വിലപ്പന കടകളുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഇത്തരം ചില്ലറ വിൽപന കടകളിൽ (ബഖാല) സ്വദേശിവത്കരണത്തിന് ഊർജിത പദ്ധതിയുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്.
വിദേശികൾ ബിനാമി സ്വഭാവത്തിൽ നടത്തുന്ന ഗ്രോസറികൾ (ബഖാലകൾ) ഇല്ലാതാക്കുന്നതോടൊപ്പം സ്വദേശി യുവാക്കൾക്ക് കൂടുതൽ
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യം. പച്ചക്കറി വിൽപന വിപണികളിലെ സ്വദേശിവത്കരണം
വിജയം കണ്ട സാഹചര്യത്തിലാണ് കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കുന്ന ഗ്രോസറികളി (ബഖാലകൾ)ലേക്ക് തിരിയാൻ തീരുമാനിച്ചതെന്ന് തൊഴിൽ മന്ത്രാലയം പ്രതിനിധി അബ്ദുൽ മുൻഇം അശ്ശഹ്രി പറഞ്ഞു.
ഉപഭോക്തൃ സഹകരണ സൊസൈറ്റികളിലൂടെ സ്വദേശി യുവാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കാനാണ് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ദിനേന 500 റിയാൽ ലാഭമുള്ള ബഖാല നടത്താനായാൽ മാസത്തിൽ 15,000 റിയാൽ യുവാക്കൾക്ക് വരുമാനമുണ്ടാക്കാനാവു മെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ