- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വീറ്ററിൽ മാത്രമല്ല ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലുടെയും അധിക്ഷേപിച്ചാലും സൈബർ ക്രൈം; സമൂഹമാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി; നിയമലംഘകർക്ക് തടവും പിഴയും ഉറപ്പ്
സൈബർ കുറ്റകൃതൃങ്ങളുടെ ഗൗരവം സൗദിയിലെ ജനങ്ങൾ വേണ്ടവിധം ഉൾകൊള്ളാത്തതിനാൽ സൈബർ നടപടികൾ കർക്കശമാക്കാൻ സൗദി തയ്യാറടുക്കുന്നു. നിലവിൽ ട്വിറ്ററിലൂടെ ആക്ഷേപം നടത്തിയാൽ മാത്രമെ സൈബർ കുറ്റങ്ങളുടെ പരിധിയിൽ വരുന്നുള്ളൂ എന്നാണ് പൊതുവെയുള്ള വിശ്വാസം എന്നാൽ വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് എന്നി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റുള്ളവരെ അധിക്ഷ
സൈബർ കുറ്റകൃതൃങ്ങളുടെ ഗൗരവം സൗദിയിലെ ജനങ്ങൾ വേണ്ടവിധം ഉൾകൊള്ളാത്തതിനാൽ സൈബർ നടപടികൾ കർക്കശമാക്കാൻ സൗദി തയ്യാറടുക്കുന്നു. നിലവിൽ ട്വിറ്ററിലൂടെ ആക്ഷേപം നടത്തിയാൽ മാത്രമെ സൈബർ കുറ്റങ്ങളുടെ പരിധിയിൽ വരുന്നുള്ളൂ എന്നാണ് പൊതുവെയുള്ള വിശ്വാസം എന്നാൽ വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് എന്നി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകളിട്ടാലും കനത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
തടവും പിഴയും ആണ് ശിക്ഷയായി ലഭിക്കുക. ആക്ഷേപത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടുന്നതിനുള്ള സൗകര്യം ആഭ്യന്തരമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അഞ്ചു ലക്ഷം റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുക.
നിയമാവലിയിൽ വാട്ട്‌സ് ആപിന്റെ പേര് കുറ്റകൃതൃങ്ങളുടെ പട്ടികയിൽ പെടുത്തിട്ടില്ല എന്ന പ്രചാരണം ജനങ്ങൾക്കിടയിലുണ്ട്. യഥാർത്ഥത്തിൽ ഏതു ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റുള്ളവരെ ആക്ഷേപിച്ചാലും കുറ്റകൃതൃങ്ങളുടെ പരിധിയിൽ പെടും. നിലവിൽ പ്രചാരത്തിലുള്ളതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ എല്ലാ പ്രോഗ്രാമുകളും ഇതിന്റെ പരിധിയിൽ പെടുമെന്നും ഖാലിദ് അബു റാഷിദ് വൃക്തമാക്കി.
ഇത്തരം ആപ്‌ളിക്കേഷനുകളിലൂടെ മറ്റുള്ളവരുടെ ആക്ഷേപങ്ങൾക്ക് വിധേയരായാൽ ആഭ്യന്തര മന്ത്രാലയത്തിൽ പരാതിപ്പെടാവുന്നതാണ്. ഇതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ആപൽക്കേഷൻപുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത ആപൽക്കേഷനിലൂടെ പരാതികൊടുക്കാൻ കഴിയുന്നതും കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ സാധിക്കുന്നതുമാണെന്നും ഖാലിദ് അബു റാഷിദ് പറഞ്ഞു.