- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിൽ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്ററാകും സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും
റിയാദ്: രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്റർ ആക്കി വർദ്ധിപ്പിച്ചതടക്കമുള്ള സൗദിയിലെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിലാകും. ഇതുസംബന്ധമായ ഒരുക്കങ്ങൾഅന്തിമ ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ മണിക്കൂറിൽ നൂറ്റിയിരുപത് കിലോമീറ്റർ ആണ് സൗദിയിലെ റോഡുകളിൽ അനുവദിച്ച പരമാവധി വേഗത. പുതിയ സൈൻ ബോർഡുകൾ ഉടൻ റോഡുകളിൽ സ്ഥാപിക്കും.റിയാദ്-തായിഫ് റോഡ്, റിയാദ്ദമാം റോഡ്, റിയാദ്ഖസീം റോഡ്, മക്കമദീന ഹൈവേ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ സ്പീഡ് ലിമിറ്റ് നൂറ്റിനാൽപ്പത് ആയി വർദ്ധിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ നിലവിലുള്ള നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാിഭാഗം മുന്നറിയിപ്പ് നൽകി. അതേസമയം വേഗപരിധി വർദ്ധിപ്പിച്ചതായുള്ള പ്രചാരണം അധികൃതർ നിഷേധിച്ചു.
റിയാദ്: രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്റർ ആക്കി വർദ്ധിപ്പിച്ചതടക്കമുള്ള സൗദിയിലെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിലാകും. ഇതുസംബന്ധമായ ഒരുക്കങ്ങൾഅന്തിമ ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ മണിക്കൂറിൽ നൂറ്റിയിരുപത് കിലോമീറ്റർ ആണ് സൗദിയിലെ റോഡുകളിൽ അനുവദിച്ച പരമാവധി വേഗത. പുതിയ സൈൻ ബോർഡുകൾ ഉടൻ റോഡുകളിൽ സ്ഥാപിക്കും.റിയാദ്-തായിഫ് റോഡ്, റിയാദ്ദമാം റോഡ്, റിയാദ്ഖസീം റോഡ്, മക്കമദീന ഹൈവേ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ സ്പീഡ് ലിമിറ്റ് നൂറ്റിനാൽപ്പത് ആയി വർദ്ധിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ നിലവിലുള്ള നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാിഭാഗം മുന്നറിയിപ്പ് നൽകി. അതേസമയം വേഗപരിധി വർദ്ധിപ്പിച്ചതായുള്ള പ്രചാരണം അധികൃതർ നിഷേധിച്ചു.