- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘകർക്ക് ട്രാഫിക് സേവനം നല്കുന്നത് നിർത്തിവയ്ക്കും; അമിത വേഗതക്കാർക്കെതിരെ നടപടിയുമായി സൗദി അറേബ്യ
സൗദിയിൽ അമിത വേഗതിൽ വാഹനമോടിക്കുന്നവർക്ക് ഇനി മുതൽ പിഴ മാത്രം നൽകി രക്ഷപ്പെടാൻ സാധിക്കില്ല. അമിത വേഗതയിൽ യാത്ര ചെയ്യുന്നത് ആവർത്തിച്ചാൽ അവർ ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളിൽ ഹാജരാകേണ്ടിവരും. സ്‌റ്റേഷനിൽ ഹാജരാകാത്തവർക്ക് ട്രാഫിക് വിഭാഗത്തിന്റെ സേവനം നിർത്തിവെക്കുന്ന നടപടി പ്രാബല്യത്തിൽ വന്നതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. തിരിച്ചറിയൽ രേഖ പുതുക്കി നൽകാതിരിക്കൽ, എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങൾക്കും വിലക്കേർപ്പെടുത്തും. ഹൈവേകളിൽ അടക്കം അനുവദിച്ച വേഗപരിധിയായായ മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്നവർ നിലവിലെ ഫൈൻ അടക്കണം. നിയമ ലംഘനം ആവർത്തിച്ചാൽ ഫൈൻ അടക്കുന്നതൊടൊപ്പം ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളിലും ഹാജരാവണം. അമിത വേഗതയടക്കമുള്ള നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവരെ മൂന്നു എസ്.എം.എസ് സന്ദേശങ്ങളിലൂടെ വിവരം അറിയിക്കും. തുടർന്ന് ട്രാഫിക് പൊലീസ് ഓഫീസിൽ ഹാജരാകാൻ സാവകാശം നൽകും. നിർദ്ദേശം ലഭിച്ചിട്ടും സമയ പരിധിക്കുള്ളിൽ പൊലീസിൽ ഹാജരാകാത്തവരുടെ സേവനങ്ങൾ നിർത്തിവെക്ക
സൗദിയിൽ അമിത വേഗതിൽ വാഹനമോടിക്കുന്നവർക്ക് ഇനി മുതൽ പിഴ മാത്രം നൽകി രക്ഷപ്പെടാൻ സാധിക്കില്ല. അമിത വേഗതയിൽ യാത്ര ചെയ്യുന്നത് ആവർത്തിച്ചാൽ അവർ ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളിൽ ഹാജരാകേണ്ടിവരും. സ്‌റ്റേഷനിൽ ഹാജരാകാത്തവർക്ക് ട്രാഫിക് വിഭാഗത്തിന്റെ സേവനം നിർത്തിവെക്കുന്ന നടപടി പ്രാബല്യത്തിൽ വന്നതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. തിരിച്ചറിയൽ രേഖ പുതുക്കി നൽകാതിരിക്കൽ, എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങൾക്കും വിലക്കേർപ്പെടുത്തും.
ഹൈവേകളിൽ അടക്കം അനുവദിച്ച വേഗപരിധിയായായ മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്നവർ നിലവിലെ ഫൈൻ അടക്കണം. നിയമ ലംഘനം ആവർത്തിച്ചാൽ ഫൈൻ അടക്കുന്നതൊടൊപ്പം ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളിലും ഹാജരാവണം. അമിത വേഗതയടക്കമുള്ള നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവരെ മൂന്നു എസ്.എം.എസ് സന്ദേശങ്ങളിലൂടെ വിവരം അറിയിക്കും. തുടർന്ന് ട്രാഫിക് പൊലീസ് ഓഫീസിൽ ഹാജരാകാൻ സാവകാശം നൽകും.
നിർദ്ദേശം ലഭിച്ചിട്ടും സമയ പരിധിക്കുള്ളിൽ പൊലീസിൽ ഹാജരാകാത്തവരുടെ സേവനങ്ങൾ നിർത്തിവെക്കും. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാത്തവർക്കെതിരെ നിയമ നടപടികളിലൂടെ ശിക്ഷ ഏറ്റുവാങ്ങാൻ നിർബന്ധിക്കും. വിദേശികളാണെങ്കിൽ ഇഖാമ പുതുക്കി നൽകാതിരിക്കൽ, എക്‌സിറ്റ് റീ എന്ററി, ഫൈനൽ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങൾക്കു വിലക്കേർപ്പെടുത്തും. ദേശീയ ഇൻഫർമേഷൻ സെന്റുമായി ബന്ധപ്പെട്ടാണ് ട്രാഫിക് വിഭാഗം ഈ നിയമ നടപടികൾ സ്വീകരിക്കുക. കൂടാതെ ഡ്രൈവിങ് ലൈസൻസ് പുതുക്കിയും നൽകില്ലന്ന് സൗദി ട്രാഫിക് വിഭാഗം വക്താവ് കേണൽ ഡോ. അലി അൽ റഷീദി അറിയിച്ചു.അമിത വേഗതമൂലം ജീവഹാനിയടക്കമുള്ള ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നത് തടയുന്നതിനാണ് പുതിയ നടപടി.