- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമത്തിൽ മാറ്റം; ഗാർഹിക വിസയിൽ ഉള്ളവരുടെ സ്‌പോൺസർഷിപ്പ് മാറ്റം നിർത്തിവച്ചു
ജിദ്ദ: സൗദിയിൽ വ്യക്തിഗത സ്‌പോൺസർഷിപ്പിൽ ഉള്ളവർക്ക് സ്ഥാപനങ്ങളിലേക്ക് ജോലി മാറാവുന്ന നിയമം നിർത്തലാക്കി. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് ഗാർഹിക തൊഴിലാളി നിയമം നിലവിൽ വന്ന സാഹചര്യത്തിലും സ്‌പോൺസർഷിപ്പ് മാറ്റം വർദ്ധിച്ച സാഹചര്യത്തിലും ഗാർഹിക തൊഴിലാളികൾക്ക് ദൗർലഭ്യം അനുഭവപ്പെടുന്നത് തടയാനാണ് ഈ നീക്കം.വ്യക്തികളു
ജിദ്ദ: സൗദിയിൽ വ്യക്തിഗത സ്‌പോൺസർഷിപ്പിൽ ഉള്ളവർക്ക് സ്ഥാപനങ്ങളിലേക്ക് ജോലി മാറാവുന്ന നിയമം നിർത്തലാക്കി. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് ഗാർഹിക തൊഴിലാളി നിയമം നിലവിൽ വന്ന സാഹചര്യത്തിലും സ്‌പോൺസർഷിപ്പ് മാറ്റം വർദ്ധിച്ച സാഹചര്യത്തിലും ഗാർഹിക തൊഴിലാളികൾക്ക് ദൗർലഭ്യം അനുഭവപ്പെടുന്നത് തടയാനാണ് ഈ നീക്കം.
വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ ഉള്ള ഹൗസ് ഡ്രൈവർമാർ, വേലക്കാർ, പാചകക്കാർതുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ഇനി മുതൽ സ്ഥാപനങ്ങളിലേക്ക് ജോലി മാറാനോ സ്‌പോൺസർഷിപ്പ് മാറാനോ സാധിക്കില്ല. എന്നാൽ സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള അനുമതി നേരത്തെ കരസ്ഥമാക്കിയവരെ തടയില്ല. അവർക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള അനുമതി നൽകും.
നിതാഖാതുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ഇളവു കാലയളവിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ സ്‌പോൺസർഷിപ്പ് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിലേക്ക് മാറ്റിയിരുന്നു. അതേസമയം തൊഴിൽതാമസ നിയമലംഘനങ്ങൾ കണ്ടെത്താൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തൊഴിൽമന്ത്രാലയവും അഭ്യന്തര മന്ത്രാലയവും നടത്തുന്ന റെയ്ഡ് റമദാൻ മാസത്തിലും തുടരുകയാണ്.
നിയമലംഘകർക്ക് തടവും പിഴയും നൽകുന്നതോടൊപ്പം വിദേശിയാണെങ്കിൽ നാട് കടത്തുകയും ചെയ്യും. സ്‌പോൺസർഷിപ്പിൽ ഉള്ളവരെ മറ്റുള്ളവർക്ക് കീഴിൽജോലി ചെയ്യാൻ അനുവദിക്കുന്ന സ്‌പോൺസർമാർക്കെതിരെയും നടപടി സ്വീകരിക്കും.