- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിദേശ വനിതകളെ ഡ്രൈവർമാരായി നിയമിക്കില്ല; ടാക്സി മേഖല സ്വദേശി വനിതകൾക്ക് മാത്രം; ജൂൺ മുതൽ വനിതകൾക്ക് ടാക്സി കാറുകളും ഓടിക്കാം
റിയാദ്: സൗദിയിൽ വിദേശ വനിതകളെ ഡ്രൈവർമാരായി നിയമിക്കില്ലെന്നും ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട്‌ചെയ്യുമെന്ന വാർത്ത തെറ്റാണെന്നും അധികൃതർ അറിയിച്ചു.ടാക്സി മേഖലയിലെ തൊഴിലവസരം സ്വദേശി വനിതകൾക്ക് അവകാശപ്പെട്ടതാണെന്നും അഥോറിറ്റി വ്യക്തമാക്കി. വനിതകൾക്ക് ഡ്രൈവിങ് അനുവദിക്കുന്നതിെന്റ ഭാഗമായി രാജ്യത്ത് വനിതാടാക്‌സിയും നിലവിൽ വരും. യൂബർ, കരിം തുടങ്ങിയ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ടാക്സി സർവീസുകളിൽ ഒട്ടേറെ സ്വദേശി യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. വിദേശികളെ പൂർണമായും ഈ മേഖലയിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗതാഗത മേഖലയിലെ മുഴുവൻ തൊഴിലവസരങ്ങളും സ്വദേശികൾക്കു ലഭ്യമാക്കുകയാണ് അഥോറിറ്റിയുടെ ലക്ഷ്യം. മാർച്ച് 18 മുതൽ വാടകക്കാർ സ്ഥാപനങ്ങളിൽ സമ്പൂർണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 24 മുതൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്യും. ഇതോടെ ഗതാഗത രംഗത്തെ മുഴുവൻ തൊഴിലവസരങ്ങളും സ്വദേശി വനിതകൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു
റിയാദ്: സൗദിയിൽ വിദേശ വനിതകളെ ഡ്രൈവർമാരായി നിയമിക്കില്ലെന്നും ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട്‌ചെയ്യുമെന്ന വാർത്ത തെറ്റാണെന്നും അധികൃതർ അറിയിച്ചു.ടാക്സി മേഖലയിലെ തൊഴിലവസരം സ്വദേശി വനിതകൾക്ക് അവകാശപ്പെട്ടതാണെന്നും അഥോറിറ്റി വ്യക്തമാക്കി.
വനിതകൾക്ക് ഡ്രൈവിങ് അനുവദിക്കുന്നതിെന്റ ഭാഗമായി രാജ്യത്ത് വനിതാടാക്‌സിയും നിലവിൽ വരും. യൂബർ, കരിം തുടങ്ങിയ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ടാക്സി സർവീസുകളിൽ ഒട്ടേറെ സ്വദേശി യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. വിദേശികളെ പൂർണമായും ഈ മേഖലയിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗതാഗത മേഖലയിലെ മുഴുവൻ തൊഴിലവസരങ്ങളും സ്വദേശികൾക്കു ലഭ്യമാക്കുകയാണ് അഥോറിറ്റിയുടെ ലക്ഷ്യം. മാർച്ച് 18 മുതൽ വാടകക്കാർ സ്ഥാപനങ്ങളിൽ സമ്പൂർണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 24 മുതൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്യും. ഇതോടെ ഗതാഗത രംഗത്തെ മുഴുവൻ തൊഴിലവസരങ്ങളും സ്വദേശി വനിതകൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു