- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺൽൈ ടാക്‌സി മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സേവനം നടത്തുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്; മലയാളികൾ ഉൾപ്പെട്ട വിദേശ ടാക്‌സി ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി
ദമാം: ഓൺൽൈ ടാക്‌സി മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സേവനം നടത്തുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സൗദിയിൽ ഇനി വിദേശികൾക്ക് ടാക്സി സർവീസ് നടത്താനാവില്ല. ഓൺലൈൻ ടാക്സി കമ്പനികൾക്ക് കീഴിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു വിദേശികൾ ടാക്സി സേവനം നടത്തരുതെന്ന് സൗദി പൊതു ഗതാഗത അഥോറിറ്റി നിർദേശിച്ചതോടെ മലയാളികൾ ഉൾപ്പെട്ട വിദേശ ടാക്‌സി ഡ്രൈവർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു ടാക്സി സർവീസ് നടത്തുന്നതിനുള്ള അനുമതി സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് അഥോറിറ്റി വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കു കാര്യങ്ങൾ നിയമ പരമാക്കുന്നതിനു രണ്ട് മാസത്തെ സയ പരിധി നൽകിയിരുന്നു.സമയ പരിധി അവസാനച്ച ഘട്ടത്തിലാണ് അഥോറിറ്റിയുടെ മുന്നറിയിപ്പ്. വിദേശികൾ സ്വന്തം വാഹനം ഉപയോഗിച്ചു ടാക്സി സേവനം നടത്തുന്നത് പൊതുഗതാഗത, ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളുടെ പരിധിയിൽപ്പെടും. അതിനാൽ ഇതിനെതിരെ നടപടി സ്വീകരിക
ദമാം: ഓൺൽൈ ടാക്‌സി മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സേവനം നടത്തുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സൗദിയിൽ ഇനി വിദേശികൾക്ക് ടാക്സി സർവീസ് നടത്താനാവില്ല. ഓൺലൈൻ ടാക്സി കമ്പനികൾക്ക് കീഴിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു വിദേശികൾ ടാക്സി സേവനം നടത്തരുതെന്ന് സൗദി പൊതു ഗതാഗത അഥോറിറ്റി നിർദേശിച്ചതോടെ മലയാളികൾ ഉൾപ്പെട്ട വിദേശ ടാക്‌സി ഡ്രൈവർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു ടാക്സി സർവീസ് നടത്തുന്നതിനുള്ള അനുമതി സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് അഥോറിറ്റി വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കു കാര്യങ്ങൾ നിയമ പരമാക്കുന്നതിനു രണ്ട് മാസത്തെ സയ പരിധി നൽകിയിരുന്നു.സമയ പരിധി അവസാനച്ച ഘട്ടത്തിലാണ് അഥോറിറ്റിയുടെ മുന്നറിയിപ്പ്.
വിദേശികൾ സ്വന്തം വാഹനം ഉപയോഗിച്ചു ടാക്സി സേവനം നടത്തുന്നത് പൊതുഗതാഗത, ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളുടെ പരിധിയിൽപ്പെടും. അതിനാൽ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അഥോറിറ്റി മുന്നറിയിപ്പ് നൽകി.നിയമം ലംഘിച്ചു വിദേശികളെ അവരുടെ വാഹനങ്ങൾ ഉപയോഗിച്ചു ടാക്സി സേവനം നടത്താൻ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യും.മാത്രമല്ല ഇത്തരം സ്ഥാപനങ്ങൾക്ക് പിഴയും ഒടുക്കേണ്ടിവരും. നിയമം ലംഘിച്ചു സ്വകാര്യ ടാക്സി സർവീസ് നടത്തുന്ന വിദേശികളെ പിടികൂടി നാടു കടത്തുമെന്നും അഥോറിറ്റി മുന്നറിയിപ്പ് നൽകി.