- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ടെക്നിക്കൽ ജോലി ചെയ്യുന്നവർക്ക് യോഗ്യതാ പരിശോധന വരുന്നു; ടെക്നിക്കൽ കൗൺസിൽ വഴി ജോലി തേടിയെത്തുന്നവർക്ക് എഴുത്തുപരീക്ഷ കൊണ്ടുവരാൻ നീക്കം
എഞ്ചിനിയർമാർക്കും ആരോഗ്യ രംഗത്തെ ജീവനക്കാർക്കും ഏർപ്പെടുത്തിയിരിക്കുന്ന യോഗ്യതാ പരീക്ഷ സമ്പ്രദായം ഇനി മുതൽ ടെക്‌നിക്കൽ ജോലി ചെയ്യുന്നവർക്കും ഏർപ്പെടുത്താൻ നീക്കം. ടെക്‌നീഷ്യന്മാരുടെ യോഗ്യത പരിശോധിക്കുന്നതിന് സൗദി ടെക്നിക്കൽ കൗൺസിൽ കൊണ്ടുവരാനും കൗൺസിൽ വഴി ടെക്നിക്കൽ കൗൺസിൽ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങൾക്കു അനുസൃതമായി ടെക്നീഷ്യന്മാരായി ജോലി ചെയ്യുന്നതിനു അനുവദിക്കാനുമാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്. സൗദി എൻജീനീയറിങ് കൗൺസിലിന്റെ മാതൃകയിൽ ടെക്നിഷ്യന്മാർക്കായി ടെക്നിക്കൽ കൗൺസിൽ രൂപീകരിക്കാനാണ് അധികൃതരുടെ ആലോചന.കൗൺസിൽ നിലവിൽ വന്നാൽ ടെക്നിക്കൽ കൗൺസിൽ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങൾക്കു അനുസൃതമായി മാത്രമേ സൗദിയിൽ ടെക്നിഷ്യന്മാരായി ജോലി ചെയ്യാൻ അനുവദിക്കൂ. കൂടാതെ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ ടെക്നിഷ്യന്മാരും കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മാത്രമല്ല ടെക്നിക്കൽ ജോലികൾക്കായി എത്തുന്ന വിദേശികളും സ്വദേശികളുമല്ലാം യോഗ്യരാണോ എന്നു കണ്ടെത്തുന്നതിനു പ്രത്യേക എഴുത്തു പരീക്ഷക്കും വി
എഞ്ചിനിയർമാർക്കും ആരോഗ്യ രംഗത്തെ ജീവനക്കാർക്കും ഏർപ്പെടുത്തിയിരിക്കുന്ന യോഗ്യതാ പരീക്ഷ സമ്പ്രദായം ഇനി മുതൽ ടെക്‌നിക്കൽ ജോലി ചെയ്യുന്നവർക്കും ഏർപ്പെടുത്താൻ നീക്കം. ടെക്‌നീഷ്യന്മാരുടെ യോഗ്യത പരിശോധിക്കുന്നതിന് സൗദി ടെക്നിക്കൽ കൗൺസിൽ കൊണ്ടുവരാനും കൗൺസിൽ വഴി ടെക്നിക്കൽ കൗൺസിൽ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങൾക്കു അനുസൃതമായി ടെക്നീഷ്യന്മാരായി ജോലി ചെയ്യുന്നതിനു അനുവദിക്കാനുമാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്.
സൗദി എൻജീനീയറിങ് കൗൺസിലിന്റെ മാതൃകയിൽ ടെക്നിഷ്യന്മാർക്കായി ടെക്നിക്കൽ കൗൺസിൽ രൂപീകരിക്കാനാണ് അധികൃതരുടെ ആലോചന.കൗൺസിൽ നിലവിൽ വന്നാൽ ടെക്നിക്കൽ കൗൺസിൽ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങൾക്കു അനുസൃതമായി മാത്രമേ സൗദിയിൽ ടെക്നിഷ്യന്മാരായി ജോലി ചെയ്യാൻ അനുവദിക്കൂ. കൂടാതെ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ ടെക്നിഷ്യന്മാരും കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും വേണം.
മാത്രമല്ല ടെക്നിക്കൽ ജോലികൾക്കായി എത്തുന്ന വിദേശികളും സ്വദേശികളുമല്ലാം യോഗ്യരാണോ എന്നു കണ്ടെത്തുന്നതിനു പ്രത്യേക എഴുത്തു പരീക്ഷക്കും വിധേയരാകേണ്ടി വരും. ഒപ്പം യോഗ്യതക്കനുസരിച്ചു ശമ്പളം നിർണയിക്കുകയും ചെയ്യും.തൊഴിൽ വിപണി നിയമപരവും നിലവാരമുള്ളതും ആക്കുക എന്ന ലക്ഷ്യവുമായാണ് ടെക്നിക്കൽ കൗൺസിൽ രൂപീകരിക്കുന്നത്. സാങ്കേതിക രംഗത്തെ ജോലികളിൽ ഏർപ്പെടുന്നവർക്കു പ്രത്യേക കൗൺസിൽ രൂപീകരിക്കുന്നതിലൂടെ ഈ മേഖലയിലെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.