- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളയം പിടിക്കാതെ അപകടരമായ ഡ്രൈവിങ് നടത്തിയ സംഭവം; സൗദിയിൽ നിന്ന് ഇന്ത്യക്കാരനെ ഉടൻ നാടുകടത്തും; ഡ്രൈവർ ജയിലിലായത് യൂട്യൂബിൽ വൈറലായ വീഡിയോയിലൂടെ
റിയാദ്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് മറ്റുള്ള ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ച ഇന്ത്യാക്കാരനെ ഉടനടി നാടുകടത്താൻ സൗദി ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പേര് പുറത്തുവിടാത്ത ഡ്രൈവറെ യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലയം പിടിക്കാതെ 100 കിമ
റിയാദ്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് മറ്റുള്ള ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ച ഇന്ത്യാക്കാരനെ ഉടനടി നാടുകടത്താൻ സൗദി ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.
രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പേര് പുറത്തുവിടാത്ത ഡ്രൈവറെ യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വലയം പിടിക്കാതെ 100 കിമീ വേഗതയിൽ ട്രക്ക് ഓടിച്ച ഡ്രൈവർ ഉച്ചത്തിൽ പാട്ടുവച്ച് യാത്രക്കാരന്റെ സീറ്റിൽ വന്നിരുന്നാണ് വാഹനത്തിന്റെ പോക്ക് വീഡിയോയിൽ പകർത്തിയത്. ഇതിനിടെ അബദ്ധത്തിൽ സ്വന്തം മുഖവും ഇയാൾ വീഡിയോയിൽ പകർത്തി.ഇതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.റിയാദിലെ സുഹൃത്തുക്കളുടേയും കമ്പനി മാനേജരുടേയും സഹായത്തോടെ യാണിയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം ജയിലിൽ അടച്ചശേഷം ഇയാളെ നാടുകടത്താനാണ് റിയാദ് ഗതാഗത ഡിപാർട്ട് മെന്റിന്റെ ശുപാർശ. ഇത് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.