- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി ഒന്ന് മുതൽ സൗദിയിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ; നിരക്ക് വർധനവിനോടൊപ്പം അഞ്ച് ശതമാനം മൂല്യവർധിത നികുതിയും ബാധകമാവും
സൗദിയിൽ പുതുക്കിയ വൈദ്യുതി നിരക്ക് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. പുതിയ നിരക്കിന് പുറമേ അഞ്ച് ശതമാനം വാറ്റും ഇതിമനൊപ്പം ബാധകമാവും. ഗാർഹികം, വാണിജ്യം, വ്യവസായം, ചാരിറ്റി ട്രസ്റ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങിനെ ഇനം തിരിച്ചാണ് പുതുക്കിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി 6,000 യൂണിറ്റ് വരെ കിലോവാട്ടിന് 18 ഹലലയാണ് ഈടാക്കുക. 6000 യൂണിറ്റിൽ കൂടിയ ഉപഭോഗത്തിന് യൂനിറ്റിന് 30 ഹലലയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിന് 6,000 യൂണിറ്റ് വരെ 20 ഹലലയും അതിന് മുകളിലുള്ളതിന് 30 ഹലലയുമാണ് നിരക്ക്. ആരോഗ്യ കേന്ദ്രങ്ങൾക്ക് ഏതളവിലുള്ള ഉപഭോഗത്തിനും യൂണിറ്റിന് 21 ഹലലയും വ്യാവസായിക ആവശ്യത്തിനുള്ളതിന് 18 ഹലലയുമാണ് നിരക്ക്. സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ഏറ്റവും കൂടിയ നിരക്ക് കണക്കാക്കിയിട്ടുള്ളത്. യൂണിറ്റിന് 32 ഹലല. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്ക് ചാരിറ്റി സ്ഥാപനങ്ങൾക്കാണ്. 6,000 യൂണിറ്റ് വരെ 16 ഹലലയും അതിൽ കൂടിയതിന് 20 ഹലലയുമാണ് ഇത്തരം സ്ഥാപനങ്ങൾക്കുള്ള നിരക്
സൗദിയിൽ പുതുക്കിയ വൈദ്യുതി നിരക്ക് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. പുതിയ നിരക്കിന് പുറമേ അഞ്ച് ശതമാനം വാറ്റും ഇതിമനൊപ്പം ബാധകമാവും.
ഗാർഹികം, വാണിജ്യം, വ്യവസായം, ചാരിറ്റി ട്രസ്റ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങിനെ ഇനം തിരിച്ചാണ് പുതുക്കിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി 6,000 യൂണിറ്റ് വരെ കിലോവാട്ടിന് 18 ഹലലയാണ് ഈടാക്കുക. 6000 യൂണിറ്റിൽ കൂടിയ ഉപഭോഗത്തിന് യൂനിറ്റിന് 30 ഹലലയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
വാണിജ്യ ആവശ്യത്തിന് 6,000 യൂണിറ്റ് വരെ 20 ഹലലയും അതിന് മുകളിലുള്ളതിന് 30 ഹലലയുമാണ് നിരക്ക്. ആരോഗ്യ കേന്ദ്രങ്ങൾക്ക് ഏതളവിലുള്ള ഉപഭോഗത്തിനും യൂണിറ്റിന് 21 ഹലലയും വ്യാവസായിക ആവശ്യത്തിനുള്ളതിന് 18 ഹലലയുമാണ് നിരക്ക്. സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ഏറ്റവും കൂടിയ നിരക്ക് കണക്കാക്കിയിട്ടുള്ളത്.
യൂണിറ്റിന് 32 ഹലല. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്ക് ചാരിറ്റി സ്ഥാപനങ്ങൾക്കാണ്. 6,000 യൂണിറ്റ് വരെ 16 ഹലലയും അതിൽ കൂടിയതിന് 20 ഹലലയുമാണ് ഇത്തരം സ്ഥാപനങ്ങൾക്കുള്ള നിരക്ക്.