- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടക്കത്തിൽ വിസ ലഭിക്കുക 65 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകൾക്ക്; വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി സൗദിയും
ഒടുവിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ സൗദിയും ഒരുങ്ങിക്കഴിഞ്ഞു,. രാജ്യത്തേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ടൂറിസം അഥോറിറ്റി തീരുമാനിച്ചു. തുടക്കത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകൾക്കാണ് വിസ അനുവദിക്കുക. ടൂറിസ്റ്റുകളെ സ്വീകരിക്കാൻ 13 സന്ദർശന പ്രധാന സ്ഥലങ്ങളും പത്ത് മ്യൂസയങ്ങളും സജ്ജമായിക്കഴിഞ്ഞു. ഉംറ തീർത്ഥാടകർക്ക് നിലവിൽ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് പുറമെ സൗദിയിലെ ഇതര നഗരങ്ങൾ സന്ദർശിക്കാൻ അനുമതി നൽകുന്ന ഉംറ പക്കേജ് ടൂറിസ്റ്റ് വിസയാണ് ഇതിൽ പ്രമുഖമായത്്. മുസ്ലിംകൾക്കുള്ള ബിസ്‌നസ് വിസിറ്റ് വിസ, മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അതിഥികൾ, ട്രാൻസിറ്റ് വിസ എന്നിവയാണ് നിലവിൽ അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ടൂറിസ്റ്റുകൾക്ക് സ്വന്തരം രാജ്യത്തുവെച്ചുതന്നെ സന്ദർശന സ്ഥലങ്ങൾ തീരുമാനിക്കാനാവുമെന്ന് ടൂറിസം വകുപ്പിലെ ഖാലിദ് താഹിർ പറഞ്ഞു. രാഷ്ട്രങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തിൽ വർധിപ്പിക്കുമെന്ന് ടൂറിസം അതോറ്റിറ്റി അറിയിച്ചു.
ഒടുവിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ സൗദിയും ഒരുങ്ങിക്കഴിഞ്ഞു,. രാജ്യത്തേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ടൂറിസം അഥോറിറ്റി തീരുമാനിച്ചു. തുടക്കത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകൾക്കാണ് വിസ അനുവദിക്കുക.
ടൂറിസ്റ്റുകളെ സ്വീകരിക്കാൻ 13 സന്ദർശന പ്രധാന സ്ഥലങ്ങളും പത്ത് മ്യൂസയങ്ങളും സജ്ജമായിക്കഴിഞ്ഞു. ഉംറ തീർത്ഥാടകർക്ക് നിലവിൽ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് പുറമെ സൗദിയിലെ ഇതര നഗരങ്ങൾ സന്ദർശിക്കാൻ അനുമതി നൽകുന്ന ഉംറ പക്കേജ് ടൂറിസ്റ്റ് വിസയാണ് ഇതിൽ പ്രമുഖമായത്്. മുസ്ലിംകൾക്കുള്ള ബിസ്‌നസ് വിസിറ്റ് വിസ, മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അതിഥികൾ, ട്രാൻസിറ്റ് വിസ എന്നിവയാണ് നിലവിൽ അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ടൂറിസ്റ്റുകൾക്ക് സ്വന്തരം രാജ്യത്തുവെച്ചുതന്നെ സന്ദർശന സ്ഥലങ്ങൾ തീരുമാനിക്കാനാവുമെന്ന് ടൂറിസം വകുപ്പിലെ ഖാലിദ് താഹിർ പറഞ്ഞു.
രാഷ്ട്രങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തിൽ വർധിപ്പിക്കുമെന്ന് ടൂറിസം അതോറ്റിറ്റി അറിയിച്ചു.