റിയാദ്: സൗദിയിലേക്കുള്ള ടൂറിസ്റ്റു വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ടൂറിസ്റ്റു വിസ അനുവദിക്കുന്നത് നാലുപേരിൽ കുറയാത്ത ഗ്രൂപ്പുകൾക്ക് മാത്രം. വനിതകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് കർശന ഉപാദികൾ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.

യൂറോപ്പിലെ ഷെൻഗൻ വിസ മേഖലയിൽപ്പെട്ട രാജ്യങ്ങൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിംഗപ്പൂർ മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ടൂറിസ്റ്റു വിസകൾ അനുവദിക്കുക. ചുരുങ്ങിയത് നാലുപേരെങ്കിലുമുള്ള ഗ്രൂപ്പുകൾക്കാണ് ടൂറിസ്റ്റു വിസ അനുവദിക്കുക.

ആഭ്യന്തരം, വിദേശ കാര്യം, സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് എന്നിവ സംയുക്തമായാണ് ടൂറിസ്റ്റ് വിസ സംബന്ധിച്ച മാർഗ നിർദ്ദേശം തയ്യാറാക്കിയത്. ടൂറിസ്റ്റ് വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾ, ലാറ്റിൻ അമരിക്കൻ രാജ്യങ്ങൾ,ജപ്പാൻ, ചൈന, സിംഗപ്പൂർ, മലേഷ്യ, ബ്രൂണെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.മിനിമം നാല് അംഗങ്ങളുള്ള സംഘത്തിനാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് വിനോദ സഞ്ചാരികൾക്കുള്ള യാത്ര ഒരുക്കുന്നത്. യാത്ര സംബന്ധിച്ച് ഓൺലൈൻ വഴി സമർപ്പിക്കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നത്. ഓരോ ടൂറിസ്റ്റ് സംഘത്തിലും സന്ദർശകരുടെ ഭാഷ അറിയുന്ന ഒരു ടൂറിസ്റ്റ് ഗൈഡിനെ സർവീസ് സ്ഥാപനങ്ങൾ നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.