- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് ബൽറ്റ് ധരിക്കാത്തവരും ഡ്രൈവിങിനിടെ മൊബൈൽ എടുത്താലും ഇനി പിടിവീഴും; സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള ക്യാമറ സംവിധാനങ്ങൾ തിങ്കളാഴ്ച്ച മുതൽ പ്രവർത്തിച്ച് തുടങ്ങും
ജിദ്ദ: സീറ്റ് ബൽറ്റ് ധരിക്കാത്തവരും ഡ്രൈവിങിനിടെ മൊബൈൽ എടുത്താലും ഇനി പിടിവീഴും;. അടുത്ത തിങ്കളാഴ്ച മുതൽ ഇതിനായി പ്രത്യേക ക്യാമറ സംവിധാനങ്ങൾ പ്രവർത്തിച്ച് തുടങ്ങും. ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ കൈകൊണ്ടു എടുക്കുന്നത് തന്നെ നിയമ ലംഘനമാണ്. അതേപോലെ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും. 300 മുതൽ 500 വരെ റിയാൽ പിഴയായിരിക്കും രണ്ടു ലംഘനങ്ങൾക്കും ചുമത്തുകയെന്നും ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. ഇവ രണ്ടും റിയാദിൽ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ആ സമയങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് പിഴ ഈടാക്കിയിരുന്നില്ല. അതേസമയം, മൊബൈൽ ഫോൺ, സീറ്റ് ബെൽറ്റ് ലംഘനങ്ങൾ കണ്ടെത്തലും ശിക്ഷിക്കലും വൈകാതെ രാജ്യവ്യാപകമായി നടപ്പാക്കുമെന്നു ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ലാഹ് അൽബസ്സാമി അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു..
ജിദ്ദ: സീറ്റ് ബൽറ്റ് ധരിക്കാത്തവരും ഡ്രൈവിങിനിടെ മൊബൈൽ എടുത്താലും ഇനി പിടിവീഴും;. അടുത്ത തിങ്കളാഴ്ച മുതൽ ഇതിനായി പ്രത്യേക ക്യാമറ സംവിധാനങ്ങൾ പ്രവർത്തിച്ച് തുടങ്ങും. ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ കൈകൊണ്ടു എടുക്കുന്നത് തന്നെ നിയമ ലംഘനമാണ്. അതേപോലെ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും. 300 മുതൽ 500 വരെ റിയാൽ പിഴയായിരിക്കും രണ്ടു ലംഘനങ്ങൾക്കും ചുമത്തുകയെന്നും ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.
ഇവ രണ്ടും റിയാദിൽ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ആ സമയങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് പിഴ ഈടാക്കിയിരുന്നില്ല. അതേസമയം, മൊബൈൽ ഫോൺ, സീറ്റ് ബെൽറ്റ് ലംഘനങ്ങൾ കണ്ടെത്തലും ശിക്ഷിക്കലും വൈകാതെ രാജ്യവ്യാപകമായി നടപ്പാക്കുമെന്നു ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ലാഹ് അൽബസ്സാമി അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു..