- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുൽ, ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ എന്നിവയെല്ലാം ഇനി കുറ്റകരം; ആറു മാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കിലും ശിക്ഷ; സൗദിയിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം അടുത്താഴ്ച്ച മുതൽ പ്രാബല്യത്തിൽ
പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുൽ, ാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ എന്നിവയെല്ലാം ഇനി കുറ്റകരം. കൂടാതെ ആറ് മാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കിൽ കേസ് പ്രത്യേക കോടതിക്ക് കൈമാറാനും പുതിയ നിയമം പറയുന്നു. ഗതാഗത നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ഉറപ്പ് വരുത്തുന്നതാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി.ഇതിനൊപ്പം വാഹനങ്ങളിൽ പരസ്യ പോസ്റ്ററുകൾ പതിക്കുന്നതിനുള്ള ശിക്ഷയും അടുത്ത ആഴ്ചമുതൽ പ്രാബല്യത്തിലാകും. കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുന്നവർക്കും അതിവേഗ പാത മുറിച്ച് കടക്കുന്നവർക്കും കടുത്ത പിഴ ശിക്ഷ ചുമത്തും.ഇതനുസരിച്ച് പിഴചുമത്തിയതായ അറിയിപ്പ് ലഭിച്ചാലുടൻ പിഴയടക്കണം. ആറ് മാസത്തിനകം പിഴയടച്ചില്ലെങ്കിൽ കേസ് പ്രത്യേക കോടതിക്ക് കൈമാറും. പിഴയടക്കുന്നത് വരെ പിന്നെ സർക്കാർ സേവനങ്ങൾ ഉണ്ടാകില്ല. വാഹനം ഓഫ് ചെയ്യാതെ ഡ്രൈവർ ഇറങ്ങി പോകുക, കാൽനടയാത്രക്കാർക്കുള്ള ഇടങ്ങളിൽ പ്രയാസമുണ്ടാക്കുക, പ്രധാന റോഡുകളിൽ 20 മീറ്ററിൽ കൂടുതൽ പ
പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുൽ, ാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ എന്നിവയെല്ലാം ഇനി കുറ്റകരം. കൂടാതെ ആറ് മാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കിൽ കേസ് പ്രത്യേക കോടതിക്ക് കൈമാറാനും പുതിയ നിയമം പറയുന്നു.
ഗതാഗത നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ഉറപ്പ് വരുത്തുന്നതാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി.ഇതിനൊപ്പം വാഹനങ്ങളിൽ പരസ്യ പോസ്റ്ററുകൾ പതിക്കുന്നതിനുള്ള ശിക്ഷയും അടുത്ത ആഴ്ചമുതൽ പ്രാബല്യത്തിലാകും. കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുന്നവർക്കും അതിവേഗ പാത മുറിച്ച് കടക്കുന്നവർക്കും കടുത്ത പിഴ ശിക്ഷ ചുമത്തും.ഇതനുസരിച്ച് പിഴചുമത്തിയതായ അറിയിപ്പ് ലഭിച്ചാലുടൻ പിഴയടക്കണം. ആറ് മാസത്തിനകം പിഴയടച്ചില്ലെങ്കിൽ കേസ് പ്രത്യേക കോടതിക്ക് കൈമാറും. പിഴയടക്കുന്നത് വരെ പിന്നെ സർക്കാർ സേവനങ്ങൾ ഉണ്ടാകില്ല.
വാഹനം ഓഫ് ചെയ്യാതെ ഡ്രൈവർ ഇറങ്ങി പോകുക, കാൽനടയാത്രക്കാർക്കുള്ള ഇടങ്ങളിൽ പ്രയാസമുണ്ടാക്കുക, പ്രധാന റോഡുകളിൽ 20 മീറ്ററിൽ കൂടുതൽ പിറകോട്ട് ഓടിക്കുക, അപകട സ്ഥലത്ത് കൂട്ടം കൂടി നിൽക്കുക തുടങ്ങിയ കാര്യങ്ങൾ കുറ്റകരമാണ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുന്നതിന് ശിക്ഷയുണ്ട്. ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ എന്നിവയെല്ലാം പിഴലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.
ആംബുലൻസുകൾ പോലുള്ള എമർജൻസി വാഹനങ്ങളെ പിന്തുടരുന്നതും കുറ്റകരമാണ്. അതിവേഗ പാതകൾ മുറിച്ച് കടക്കുന്ന കാൽനട യാത്രകാർക്ക് 1000 മുതൽ 2000 റിയാൽ വരെയാണ് പിഴ. വാഹനങ്ങളിൽ പരസ്യ പോസ്റ്ററുകൾ പതിക്കാൻ പാടില്ല. ഇത് നീക്കം ചെയ്ത് വാഹനങ്ങളുടെ പദവി ശരിയാക്കാൻ അനുവദിച്ച സമയം ദുൽഹജ്ജ് 20 ന് അവസാനിച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽ സെപ്റ്റംബർ 11 മുതൽ ശിക്ഷ നടപ്പാക്കും. വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും.