റിയാദ്: സൗദിയിൽ മരണത്തിന് മുമ്പ് അടക്കാത്ത പിഴകൾ റദ്ദാക്കപ്പെചുമെന്നും എന്നാൽ ഉടമകൾ മരിച്ചശേഷം വാഹനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർ നിയമ ലംഘനങ്ങൾ നടത്തുന്നതിന് ചുമത്തുന്ന പിഴ റദ്ദാക്കില്ല ട്രാഫിക് വിഭാഗം അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവിൽ അഫയേഴ്സ് വിഭാഗത്തിൽനിന്ന് മരണ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്താലുടൻ മരിച്ചയാളുടെ പേരിൽ നേരത്തെ രജിസ്റ്റർ ചെയ്ത മുഴുവൻ ഗതാഗത നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ റദ്ദാകും. മരണ സർട്ടിഫിക്കറ്റുമായി ബന്ധുക്കൾ ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ സമീപിക്കേണ്ടതില്ല.

ഉടമകൾ മരിച്ച ശേഷം വാഹനങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ബന്ധുക്കൾ ഒടുക്കേണ്ടതാണ്. ഇത്തരം പിഴകൾ പൂർണമായും ഒടുക്കാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി