- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഓടിക്കുമ്പോൾ നിശ്ചിത വേഗപരിധി പാലിച്ചില്ലെങ്കിലും ഇനി കനത്ത പിഴ; വേഗപരിധി പാലിക്കാത്ത വാഹനങ്ങൾക്ക് 150 റിയാൽ വരെ പിഴ ഈടാക്കാൻ ട്രാഫിക് വിഭാഗം
റിയാദ്: ഇനി മുതൽ രാജ്യത്ത് വാഹനം ഓടിക്കുമ്പോൾ നിശ്ചിത വേഗപരിധി പാലിച്ചില്ലെങ്കിലും പിഴ അടക്കേണ്ടി വരാം. നിയമലംഘകർക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.നിയമലംഘകരെ കണ്ടെത്താനായി പുതിയ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്ന അതിനൂതന സാങ്കേതിക സംവിധാനം ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞു.സിഗ്‌നൽ മറികടക്കുന്നതും അമിത വേഗതയും അനായാസം കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനത്തിനക്കു നടക്കുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ക്യാമറകളും ട്രാഫിക് അഥോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന നഗരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻ അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും. കൂടാതെ സുരക്ഷ തടവില്ലാത്ത ലോഡിങ് വാഹനങ്ങൾക്ക് ഇനി മുതൽ അയ്യായിരം റിയാൽ പിഴ. സുരക്ഷ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങൾക്ക് 4000 റിയാൽ വേറെയും അടക്കേണ്ടി വരും. നിലവിലുള്ള എല്ലാ ട്രാഫിക്
റിയാദ്: ഇനി മുതൽ രാജ്യത്ത് വാഹനം ഓടിക്കുമ്പോൾ നിശ്ചിത വേഗപരിധി പാലിച്ചില്ലെങ്കിലും പിഴ അടക്കേണ്ടി വരാം. നിയമലംഘകർക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.നിയമലംഘകരെ കണ്ടെത്താനായി പുതിയ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
നിയമ ലംഘനങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്ന അതിനൂതന സാങ്കേതിക സംവിധാനം ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞു.സിഗ്‌നൽ മറികടക്കുന്നതും അമിത വേഗതയും അനായാസം കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനത്തിനക്കു നടക്കുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ക്യാമറകളും ട്രാഫിക് അഥോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന നഗരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻ അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.
കൂടാതെ സുരക്ഷ തടവില്ലാത്ത ലോഡിങ് വാഹനങ്ങൾക്ക് ഇനി മുതൽ അയ്യായിരം റിയാൽ പിഴ. സുരക്ഷ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങൾക്ക് 4000 റിയാൽ വേറെയും അടക്കേണ്ടി വരും.
നിലവിലുള്ള എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളുടെയും പിഴയുൾപ്പടെയുള്ള ശിക്ഷാ നടപടികൾ പരിഷ്‌കരിക്കുമെന്ന് ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.കൂടാതെ രാജ്യത്തെ പല റോഡുകളിലും നിലവിലുള്ള വേഗപരിധിയും പുനർനിശ്ചയം നടത്തുമെന്നും അറിയിച്ചിരുന്നു