- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദിനം ക്യാമറയിൽ കുടങ്ങിയത് ഇരുനൂറോളം പേർ; മുൻ സീറ്റിൽ സുരക്ഷാ ബെൽറ്റ് ധരിക്കാതെ ഇരിക്കുന്നവർക്കും പിഴ; നിയമലംഘകർക്ക് 150 മുതൽ 300 റിയാൽ വരെ
ദമ്മാം: സൗദിയിൽ റോഡുകളിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ നടപടി തുടങ്ങി. സീറ്റ് ബെൽറ്റ് ഇടാത്തവരെയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും ഉയർന്ന സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തി പിഴ ചുമത്തുന്ന നടപടിക്കാണ് തുടക്കമായത്. മാർച്ച് 5 ഉച്ച മുതൽക്കാണ് അതിനൂതന കാമറകളിലൂടെ നിയമ ലംഘകരെ കണ്ടെത്തി നടപടിയെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും വാഹനമോടിച്ച ഇരുന്നൂറിലേറെ പേരെ ആദ്യ ദിനം ക്യാമറകൾ പിടികൂടി. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. വാഹനമോടിക്കുമ്പോൾ പുകവലിച്ചാൽ 150 റിയാൽ പിഴയും ചുമത്തിത്തുടങ്ങിയിട്ടുണ്ട്.150 മുതൽ 300 റിയാൽ വരെയാണ് പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവറും മുൻ സീറ്റിലിരുന്നവരും ക്യാമറയിൽ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ താൽക്കാലിക ക്യാമറകൾ ഇതര റൂട്ടിലുമുണ്ടാകും. ഒരേ റൂട്ടിൽ ഒന്നിലധികം തവണ മൊബൈലുപയോഗിക്കുന്നത് ക്യാമറയിൽ പതിഞ്ഞാൽ ഒന്നിലധികം പിഴയും ലഭിക്കും. പൊലീസിന്റെ പ്രത്യേക വാഹനങ്
ദമ്മാം: സൗദിയിൽ റോഡുകളിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ നടപടി തുടങ്ങി. സീറ്റ് ബെൽറ്റ് ഇടാത്തവരെയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും ഉയർന്ന സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തി പിഴ ചുമത്തുന്ന നടപടിക്കാണ് തുടക്കമായത്.
മാർച്ച് 5 ഉച്ച മുതൽക്കാണ് അതിനൂതന കാമറകളിലൂടെ നിയമ ലംഘകരെ കണ്ടെത്തി നടപടിയെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും വാഹനമോടിച്ച ഇരുന്നൂറിലേറെ പേരെ ആദ്യ ദിനം ക്യാമറകൾ പിടികൂടി. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. വാഹനമോടിക്കുമ്പോൾ പുകവലിച്ചാൽ 150 റിയാൽ പിഴയും ചുമത്തിത്തുടങ്ങിയിട്ടുണ്ട്.150 മുതൽ 300 റിയാൽ വരെയാണ് പിഴ.
സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവറും മുൻ സീറ്റിലിരുന്നവരും ക്യാമറയിൽ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ താൽക്കാലിക ക്യാമറകൾ ഇതര റൂട്ടിലുമുണ്ടാകും. ഒരേ റൂട്ടിൽ ഒന്നിലധികം തവണ മൊബൈലുപയോഗിക്കുന്നത് ക്യാമറയിൽ പതിഞ്ഞാൽ ഒന്നിലധികം പിഴയും ലഭിക്കും. പൊലീസിന്റെ പ്രത്യേക വാഹനങ്ങളിലും ഈ ഓട്ടോമാറ്റിക് ക്യാമറകൾ ഉണ്ട്. സ്ഥലവും കാലവും നോക്കി നിയമം ലംഘിച്ചാലും പിഴയെത്തുമെന്നർഥം. മൊബൈലിൽ ഫോൺ വിളിയോ മറ്റോ അത്യാവശ്യമായാൽ വാഹനം അരികിലേക്ക് നിർത്തിയില്ലെങ്കിൽ പിഴ വീഴുമെന്നർഥം.
പ്രഥമ ഘട്ടത്തിൽ ജിദ്ദ റിയാദ്, ദമ്മാം തുടങ്ങിയ പട്ടണങ്ങളിലാണ് നടപടി സ്വീകരിക്കുന്നത്. ഇത് പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നിയമ ലംഘനം കണ്ടെത്തിയ ശേഷം അവ വാഹന ഉടമകളെയോ അല്ലെങ്കിൽ വാഹനം ഉപയോഗിക്കുന്നതിന് വകാലത്ത് നേടിയവരെയോ എസ്എംഎസ് മുഖേന വിവരം അറിയിക്കും. കുട്ടികൾക്ക് വാഹനങ്ങളിൽ പ്രത്യേക ഇരിപ്പിടം ഒരുക്കണമെന്നും മറ്റു ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനം ഓടിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് നിർദേശിച്ചു. മദ്യപിച്ചും മയക്കു മരുന്ന് ഉപയോഗിച്ചും വാഹനമോടിക്കൽ വാഹനം കൊണ്ട് അഭ്യാസ പ്രകടനം തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 20,000 റിയാൽ പിഴ ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.