- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്‌കൂൾ ഫീസിന് അടുത്ത ജനുവരി മുതൽ വാറ്റ് നിർബന്ധമാകും; വാറ്റ് ഏർപ്പെടുത്തുന്നതോടെ സ്‌കൂൾ ട്യൂഷൻ ഫീസ് ഉയരും; കെട്ടിട വാടകയ്ക്കും വാറ്റ് നിർബന്ധമാക്കി അധികൃതർ
സൗദിയിൽ സ്‌കൂൾ ഫീസിന് അടുത്ത ജനുവരി മുതൽ വാറ്റ് നിർബന്ധമാകുന്നതോടെ ട്യൂുഷൻ ഫീസ് അടക്കം ഉയരുമെന്ന് സൂച.അഞ്ച് ശതമാനം നികുതി മൂല്യവർധിത നികുതിയായി ചുമത്താനാണ് തീരുമാനം. 2018 ജനുവരി മുതലാണ് വാറ്റ് നടപ്പിലാവുക. സ്‌കൂൾ കെട്ടിട ഉടമകളേയും രക്ഷിതാക്കളെയും താമസക്കാരെയും നികുതി നേരിട്ട് ബാധിക്കുമെന്നാണ് സൂചന.ഗൾഫ് രാജ്യങ്ങളിൽ നിലവിൽ വരുന്ന വാറ്റ് രാജ്യത്തെ സ്‌കൂൾ അധികൃതരെയും രക്ഷിതാക്കളെയും താമസക്കാരെയും നേരിട്ട് ബാധിക്കും. സേവന വിഭാഗം എന്ന നിലക്കാണ് സ്‌കൂൾ ട്യൂഷൻ ഫീസിനും കെട്ടിട വാടകക്കും വാറ്റ് ബാധകമാവുന്നതെന്ന് അധികൃതർ വിശദീകരിച്ചു. എന്നാൽ സ്‌കൂൾ അധികൃതരാണോ രക്ഷിതാക്കളാണോ ടാക്‌സ് അടക്കേണ്ടത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. രണ്ടായാലും രക്ഷിതാക്കൾക്ക് നികുതിയടക്കേണ്ടി വരും. ഇതോടെ ടൂഷൻ ഫീസ് വർധിക്കാൻ ടാക്‌സ് കാരണമാവും. അതേസമയം ശമ്പളത്തിന് വാറ്റ് ബാധകമല്ലെന്ന് സകാത്ത് ആൻഡ് ഇൻകം ടാക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്
സൗദിയിൽ സ്‌കൂൾ ഫീസിന് അടുത്ത ജനുവരി മുതൽ വാറ്റ് നിർബന്ധമാകുന്നതോടെ ട്യൂുഷൻ ഫീസ് അടക്കം ഉയരുമെന്ന് സൂച.അഞ്ച് ശതമാനം നികുതി മൂല്യവർധിത നികുതിയായി ചുമത്താനാണ് തീരുമാനം. 2018 ജനുവരി മുതലാണ് വാറ്റ് നടപ്പിലാവുക.
സ്‌കൂൾ കെട്ടിട ഉടമകളേയും രക്ഷിതാക്കളെയും താമസക്കാരെയും നികുതി നേരിട്ട് ബാധിക്കുമെന്നാണ് സൂചന.ഗൾഫ് രാജ്യങ്ങളിൽ നിലവിൽ വരുന്ന വാറ്റ് രാജ്യത്തെ സ്‌കൂൾ അധികൃതരെയും രക്ഷിതാക്കളെയും താമസക്കാരെയും നേരിട്ട് ബാധിക്കും. സേവന വിഭാഗം എന്ന നിലക്കാണ് സ്‌കൂൾ ട്യൂഷൻ ഫീസിനും കെട്ടിട വാടകക്കും വാറ്റ് ബാധകമാവുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
എന്നാൽ സ്‌കൂൾ അധികൃതരാണോ രക്ഷിതാക്കളാണോ ടാക്‌സ് അടക്കേണ്ടത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. രണ്ടായാലും രക്ഷിതാക്കൾക്ക് നികുതിയടക്കേണ്ടി വരും. ഇതോടെ ടൂഷൻ ഫീസ് വർധിക്കാൻ ടാക്‌സ് കാരണമാവും. അതേസമയം ശമ്പളത്തിന് വാറ്റ് ബാധകമല്ലെന്ന് സകാത്ത് ആൻഡ് ഇൻകം ടാക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്