- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകലോ കാണാതെ.. ജോബ് കുര്യന്റെ ശബ്ദത്തിൽ മനോഹര മെലഡി; സൗദി വെള്ളക്കയിലെ ആദ്യഗാനമെത്തി; ചിത്രം ഈ മാസം തിയേറ്ററിൽ

'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 'സൗദി വെള്ളക്ക'യുടെ ല്ിറിക് വീഡിയോ എത്തി. പേരിൽ കൗതുകം പേറുന്ന ചിത്രത്തിന്റെ മനോഹരമായൊരു മെഡലഡി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പാലി ഫ്രാൻസിസിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ജോബ് കുര്യൻ ആണ് ആലാപനം.
രണ്ട് ദിവസം മുമ്പ് പറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്നത്തിന്മേൽ കോടതിയിൽ നടക്കുന്ന കേസാണ് ചിത്രമെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.
ഉർവ്വശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിങ് നിഷാദ് യൂസഫ്, സഹനിർമ്മാണം ഹരീന്ദ്രൻ, ശബ്ദ രൂപകൽപന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, സംഗീതം പാലീ ഫ്രാൻസിസ്, ഗാനരചന അൻവർ അലി.
രംഗപടം സാബു മോഹൻ, ചമയം മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ അബു വാളയംകുളം, വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷൻ കോഡിനേറ്റർ മനു ആലുക്കൽ, പരസ്യകല യെല്ലോടൂത്ത്‌സ്. ലുക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.


