ദമ്മാം: ഇനി വിദേശികൾക്കുള്ള വിസ സ്വദേശികളെ ലഭിച്ചില്ലെങ്കിൽ മാത്രമെന്ന് വ്യക്തമാക്കി സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം രംഗത്ത്. സൗദിയിൽയെന്നും സ്വദേശികൾക്ക് വേണ്ടി 45 ദിവസം പരസ്യം നൽകി ലഭിച്ചില്ലെങ്കിൽ മാത്രമേ ഇനി വിദേശ റിക്രൂട്ട്മെന്റ് സാധ്യമാകൂ.

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവു വരുന്ന തസ്തികകൾ നാഷണൽ എംപ്ലോയ്മെന്റ് പോർട്ടലായ ത്വാഖത്തിൽ പരസ്യപ്പെടുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. പരസ്യപ്പെ ടുത്തിയിട്ടും യോഗ്യരായവരെ കണ്ടെത്താനായില്ലെങ്കിൽ മാത്രമാണ് വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് മന്ത്രാലയം വിസ അനുവദിക്കുക. ഇതുവരെയു ണ്ടായിരുന്ന 14 ദിവസമാണ് 45 ആയി ഉയർത്തിയത്.